മഞ്ഞള്‍പ്പൊടി കുഴച്ച ചോറ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം; സംഭവം ഛത്തീസ്ഗഡില്‍

മഞ്ഞള്‍പ്പൊടി കുഴച്ച ചോറ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം; സംഭവം ഛത്തീസ്ഗഡില്‍
മഞ്ഞള്‍പ്പൊടി കുഴച്ച ചോറ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം; സംഭവം ഛത്തീസ്ഗഡില്‍

റായ്പുര്‍: പച്ചക്കറിയെത്തിയിട്ട് ഒരാഴ്ച്ചയായെന്ന കാരണം പറഞ്ഞ് കുട്ടികള്‍ക്ക് മഞ്ഞള്‍പൊടി കുഴച്ച ചോറ് ഉച്ചഭക്ഷണമായി നല്‍കി സ്‌കൂള്‍ അധികൃതര്‍. ഛത്തീസ്ഗഡിലാണ് അത്യാവശ്യം വേണ്ട പോഷകവസ്തുക്കള്‍ പോലുമില്ലാതെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത്. ബാല്‍റാംപുര്‍ ജില്ലയിലെ ബിജാകുര പ്രൈമറി സ്‌കൂളിലാണ് സംഭവം. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കുട്ടികള്‍ക്ക് അധികൃതര്‍ മഞ്ഞള്‍പ്പൊടി ഇട്ടുകുഴച്ച ചോറ് മാത്രം നല്‍കുന്നത് കാണാം. പച്ചക്കറി വിതരണം ചെയ്യുന്ന ആള്‍ക്ക് പണം നല്‍കാനുള്ളതുകൊണ്ട് അയാള്‍ ഇപ്പോള്‍ സ്‌കൂളിലേക്ക് പച്ചക്കറി നല്‍കുന്നില്ല എന്നതാണ് സംഭവത്തെകുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമായി വേണ്ട പോഷകവസ്തുക്കള്‍ പോലും ഉറപ്പാക്കാന്‍ സാധിക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഉണ്ടാകുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പും ഉണര്‍ന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഓഫിസര്‍ പറഞ്ഞിട്ടുണ്ട്.

Top