CMDRF

ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധം; ബ്ലൂബെറി

ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധം; ബ്ലൂബെറി
ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധം; ബ്ലൂബെറി

ബ്ലൂബെറി കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിവുണ്ട്. ബ്ലൂ ബെറിയില്‍ ആന്തോസയാനിനുകള്‍ അടങ്ങിയിട്ടുണ്ട്. അത് ഡിഎന്‍എ കേടുപാടുകള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മൂത്രത്തില്‍ അണുബാധ എന്നിവ കുറയ്ക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

സന്ധിവാതം, ആസ്ത്മ, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പ്രതിവിധിയാണ് ബ്ലൂബെറി. ഇതിലെ ഡൈയൂറിറ്റിക് ഗുണങ്ങള്‍ വൃക്കയില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം എളുപ്പമാക്കാന്‍ സഹായിക്കുകയും ഓക്കാനം, ഛര്‍ദ്ദി എന്നിവ തടയാനും സഹായകമാണ്. മാത്രമല്ല മോണയുടെ ആരോഗ്യത്തിനും ബ്ലൂബെറി വളരെ മികച്ചതാണ്. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ആല്‍ക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബ്ലൂബെറി ഏറെ സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Top