സാമൂഹ്യ മാധ്യമങ്ങള്‍ അടക്കി ഭരിച്ച ആഡംബര വിവാഹങ്ങളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തന്നെയുണ്ട്. എന്നാല്‍ ഇപ്പോള്‍ അനന്തിനും രാധികയ്ക്കും ലഭിച്ച വിവാഹ സമ്മാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 5000 കോടി ചെലവില്‍ നടത്തപ്പെട്ട വിവാഹത്തില്‍ വരനും വധുവിനും ലഭിച്ച സമ്മാനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് 40 കോടി രൂപ വില വരുന്ന ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് ആണ് വധൂവരന്മാര്ക്ക് സമ്മാനമായി നല്‍കിയിരിക്കുത്, അതും ഫ്രാന്‍സിലാണെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബച്ചന് കുടുംബം നല്‍കിയത് 30 കോടി രൂപ വിലമതിക്കുന്ന ഒരു വജ്ര നെക്ലേസ് ആണെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ചേര്‍ന്ന് നല്കിയതാകട്ടെ 9 കോടി വില വരുന്ന ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ആണ്.
ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരമായ സല്മാന് ഖാന് നല്‍കിയത് 15 കോടിയുടെ സ്പോര്‍ട്സ് ബൈക്ക് ആണെന്ന് വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിംഗും ദീപിക പദുകോണും ചേര്‍ന്ന് 20 കോടി വില വരുന്ന റോള്‍സ് റോയ്സ് കാറും നവദമ്പതികള്‍ക്ക് സമ്മാനിച്ചുവെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കത്രീന കൈഫും വിക്കി കൗശലും ചേര്‍ന്ന് അനന്തിനും രാധികയ്ക്കും നല്‍കിയത് 19 ലക്ഷത്തിന്റെ ഒരു സ്വര്‍ണ്ണ ചെയിനാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട് .