CMDRF

ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്തു കൊടുത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് റിഷഭ് പന്ത്

ഒരു ഫീല്‍ഡറെ കൂടി ഇവിടെ നിര്‍ത്തൂവെന്ന് ബാറ്റിംഗിനിടെ റിഷഭ് പന്ത് പറയുന്നതും അത് അനുസരിച്ച് ബംഗ്ലാദേശ് ഫീല്‍ഡറെ അവിടെ നിര്‍ത്തുന്നതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്തു കൊടുത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് റിഷഭ് പന്ത്
ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്തു കൊടുത്തതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞ് റിഷഭ് പന്ത്

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൻറെ മൂന്നാം ദിനം ബാറ്റിംഗിനിടെ റിഷഭ് പന്ത് ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്തു കൊടുത്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ അതിനു പിന്നിലുള്ള യഥാർത്ഥ കാരണം തുറന്നു പറയുകയാണ് റിഷഭ് പന്ത് ഇപ്പോൾ. അജയ് ഭായിയോട് സംസാരിക്കുമ്പോഴെല്ലാം ക്രിക്കറ്റിൻറെ നിലവാരം ഉയർത്തുന്നതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അത് എവിടെ ആർക്കെതിരെ കളിച്ചാലും മികച്ച നിലവാരമുള്ള ക്രിക്കറ്റ് കാഴ്ചവെക്കുക എന്നതാണ് പ്രധാനം. ഞാൻ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ മിഡ് വിക്കറ്റിൽ ഒരു ഫീൽഡറുമില്ലായിരുന്നു. അതേസമയം ഒരേ ഭാഗത്ത് രണ്ട് ഫീൽഡർമാർ നിൽക്കുന്നതും കണ്ടു. അതു കണ്ടപ്പോഴാണ് ഞാൻ ഒരു ഫീൽഡറെ മിഡ് ഫീൽഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്-റിഷഭ് പന്ത് മത്സരശേഷം പറഞ്ഞു.

ഒരു ഫീൽഡറെ കൂടി ഇവിടെ നിർത്തൂവെന്ന് ബാറ്റിംഗിനിടെ റിഷഭ് പന്ത് പറയുന്നതും അത് അനുസരിച്ച് ബംഗ്ലാദേശ് ഫീൽഡറെ അവിടെ നിർത്തുന്നതും ആരാധകർ ഏറ്റെടുത്തിരുന്നു. 634 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തിയ റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയിരുന്നു.

Also Read:ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ 280 റൺസിൻറെ വമ്പൻ ജയവുമായാണ് ഇന്ത്യ രണ്ട് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തിയത്. 515 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 236 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 82 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൗസൈൻ ഷാൻറോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി കളിയുടെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.

Top