ബൗളിംഗ് തുടങ്ങി റിഷഭ് പന്ത്! ഗംഭീർ വന്നതിലെ മാറ്റമെന്ന് സോഷ്യൽ മീഡിയ

ബൗളിംഗ് തുടങ്ങി റിഷഭ് പന്ത്! ഗംഭീർ വന്നതിലെ മാറ്റമെന്ന് സോഷ്യൽ മീഡിയ
ബൗളിംഗ് തുടങ്ങി റിഷഭ് പന്ത്! ഗംഭീർ വന്നതിലെ മാറ്റമെന്ന് സോഷ്യൽ മീഡിയ

ദില്ലി: അടുത്തിടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. കാറപകടത്തിന് ശേഷം വിശ്രമത്തിലായിരുന്ന താരം ഒന്നര വർഷത്തിന് ശേഷാണ് പന്ത് ഇന്ത്യൻ ടീമിലെത്തുന്നത്. ഐപിഎല്ലിൽ തിളങ്ങിയ പന്തിന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം നൽകിയിരുന്നു. അവസാന ശ്രീലങ്കയ്‌ക്കെതിരെയാണ് പന്ത് കളിച്ചത്. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന പന്ത് ഇപ്പോൾ വിശ്രമത്തിലാണ്.

ഇതിനിടെ പന്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഡൽഹി പ്രീമിയർ ലീഗിൽ പുരാനി ദില്ലി 6ന് വേണ്ടി പന്തെറിയാൻ അദ്ദേഹം തയ്യറായി. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനെതിരെ വസാന ഓവറിലാണ് പന്ത് ബൗളിംഗ് പരീക്ഷണം നടത്തിയത്. അപ്പോൾ ജയിക്കാൻ ഒരു റൺ മാത്രമാണ് വേണ്ടിയിരുന്നത്. ആ ഓവറിൽ എതിർ ടീം ജയിക്കുകയും ചെയ്തു. എന്തായാലും പന്ത് ബൗൾ ചെയ്തത് ഗൗതം ഗംഭീറിന്റെ നിർദേശത്തെ തുടർന്നാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരാം

ദുലീപ് ട്രോഫിയിലാണ് പന്ത് ഇനി അടുത്തതായി കളിക്കുക. ദുലീപ് ട്രോഫിക്കുള്ള ടീമിൽ പന്തിനെ ക്യാപ്റ്റനാക്കിയിരുന്നില്ല. ഇതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ.. ”പന്ത് ക്യാപ്റ്റൻ അല്ല. അഭിമന്യുവിന്റെ ടീമിലാണ് അദ്ദേഹം കളിക്കുന്നത്. അതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. എന്നിരുന്നാലും പന്ത് ടെസ്റ്റ് ക്യാപ്റ്റൻസിക്ക് അർഹനല്ലേ? ഇക്കാര്യത്തിൽ എനിക്ക് അൽപ്പം ആശ്ചര്യമുണ്ട്. ഞാൻ വ്യക്തിപരമായി ഇതിനോട് യോജിക്കുന്നില്ല. കാരണം, അടുത്ത കാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ഒരേയൊരു വിക്കറ്റ് കീപ്പർ അദ്ദേഹമാണ്.” ചോപ്ര പറഞ്ഞു.

Top