CMDRF

റിഷഭ് പന്തിനെ ടീമില്‍ വേണം; കാരണം പറഞ്ഞ് രോഹിത് ശര്‍മ്മ

റിഷഭ് പന്തിനെ ടീമില്‍ വേണം; കാരണം പറഞ്ഞ് രോഹിത് ശര്‍മ്മ
റിഷഭ് പന്തിനെ ടീമില്‍ വേണം; കാരണം പറഞ്ഞ് രോഹിത് ശര്‍മ്മ

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. 15 അംഗ ടീമിലേക്ക് ഇടം പിടിക്കാന്‍ കാത്തിരിക്കുന്നത് നൂറ് കണക്കിന് യുവതാരങ്ങളാണ്. ഇതില്‍ ആര് ടീമില്‍ ഇടം പിടിക്കുമെന്ന് അറിയാന്‍ ഇനിയും രണ്ടാഴ്ച കൂടി കാത്തിരിക്കണം. അതിനിടെ ആദം ഗില്‍ക്രിസ്റ്റ്, മൈക്കല്‍ വോണ്‍ എന്നിവരുമായി രോഹിത് ശര്‍മ്മ ഒരു സംഭാഷണം നടത്തി.

എല്ലാ താരങ്ങള്‍ക്കും തമാശകള്‍ പറയാനും രസിപ്പിക്കാനും സാധിക്കും. എന്നാല്‍ തന്നെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരം റിഷഭ് പന്താണ്. ചെറുപ്പം മുതല്‍ താന്‍ കാണുന്ന താരമാണ് റിഷഭ് പന്ത്. ഒന്നര വര്‍ഷമായി പന്ത് കളത്തില്‍ ഇല്ലാത്തത് തന്നെ ഏറെ വിഷമിപ്പിച്ചു. സ്റ്റമ്പിന് പിന്നിലെ പന്തിന്റെ വാക്കുകള്‍ തന്നെ ഏറെ ചിരിപ്പിക്കും. ഈ കാരണത്താല്‍ തന്നെ പന്തിനെ തനിക്ക് ഏറെ ഇഷ്ടമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ഇംഗ്ലീഷ് മുന്‍ നായകന്‍ രസകരമായ ഒരു ചോദ്യം ഇന്ത്യന്‍ നായകനോട് ചോദിച്ചു. ഇന്ത്യന്‍ ടീമിനെ രസിപ്പിക്കാന്‍ താങ്കള്‍ ഏത് താരത്തെ ടീമിലെടുക്കുമെന്നായിരുന്നു മൈക്കല്‍ വോണിന്റെ ചോദ്യം. എന്റര്‍ടൈന്‍മെന്റ് ആണ് ലക്ഷ്യമെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക റിഷഭ് പന്തിനെയെന്നാണ് രോഹിത് മറുപടി നല്‍കിയത്.

Top