‘റിസ്ത’ ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

‘റിസ്ത’ ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍
‘റിസ്ത’ ഏഥറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍

ഥറിന്റെ പുതിയ വൈദ്യുത സ്‌കൂട്ടര്‍ മോഡലായ റിസ്തയുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയെന്ന് ഏഥര്‍ എനര്‍ജി. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ഫാക്ടറിയിലാണ് ഏഥര്‍ റിസ്ത നിര്‍മിക്കുന്നത് ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറങ്ങിയ റിസ്തക്ക് 1.10 ലക്ഷം രൂപ മുതലാണ് വില മൂന്നു വകഭേദങ്ങളില്‍ ഏഴു നിറങ്ങളില്‍ റിസ്ത എത്തും. ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മേത്തയാണ് തന്‍് എക്‌സ് അക്കൗണ്ടില്‍ റിസ്തയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. റിസ്തയുടെ നിര്‍മാണം പൂര്‍ത്തിയായ മോഡലിന്റെ ചിത്രം സഹിതമാണ് തരുണിന്റെ ട്വീറ്റ് 2013ല്‍ സ്ഥാപിതമായ ഏഥര്‍ എനര്‍ജി അതിവേഗത്തിലാണ് ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ സ്വാധീനം നേടിയത്. ഏഥര്‍ 450എസ്. ഏഥര്‍എക്‌സ്, ഏഥര്‍ അപെക്‌സ് തുടങ്ങിയ മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.

മെലിഞ്ഞ സ്‌പോര്‍ടി മോഡലുകളില്‍ നിന്നും വ്യത്യസ്തമായി വീതിയേറിയ സീറ്റും ബോക്സി ഡിസൈനുമായി എത്തുന്ന റിസ്ത. എസ്, സെഡ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് റിസ്‌ക്കുള്ളത്. എസില്‍ 2.9kWh ബാറ്ററി പാക്ക് മാത്രമാണെങ്കില്‍ Z മോഡലില്‍ 2.9kWh, 3.7kWh ബാറ്ററികള്‍ ലഭ്യമാണ്. 2.9kWh പാക്കില്‍ 105 കിമിയും 3.7kWh ബാറ്ററി പാക്കില്‍ 125 കിമിയുമാണ് ഏഥര്‍ വാഗ്ദാനം ചെയ്യുന്ന റേഞ്ച്. പരമാവധി വേഗത മണിക്കൂറില്‍ 80 കിമി

34 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. മുന്നിലെ 22 ലീറ്ററിന്റെ സ്റ്റോറേജ് കൂടി ചേര്‍ക്കുമ്പോള്‍ ഇത് 56 ലീറ്ററാവും. സീറ്റിനടിയിലെ മള്‍ട്ടി പര്‍പസ് ചാര്‍ജര്‍ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളും ചാര്‍ജു ചെയ്യാനാവും. ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് റിസ്ത ഇന്‍ട്രൊഡക്ടറി ഓഫറായാണ് ഏഥര്‍ റിസ്തയുടെ വില പ്രഖ്യാപിച്ചിരിക്കുന്നത്. 2.9 കിലോവാട്ട് ബാറ്ററിയുള്ള എസ് മോഡലിന് 1.10 ലക്ഷം രൂപയും 2.9 കിലോവാട്ട് ബാറ്ററിയുള്ള ദ മോഡലിന് 1.25 ലക്ഷം രൂപയും 3.7 കിലോവാട്ട് ബാറ്ററിയുള്ള ദ മോഡലിന് 1.45 ലക്ഷം രൂപയുമാണ് വില, ഭാവിയില്‍ വില കൂടാന്‍ സാധ്യതയുണ്ട്.

Top