CMDRF

റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ

റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ
റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ

കുവൈത്ത്‌ സിറ്റി: ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷൻ 2024 ഒക്‌ടോബർ 21 മുതൽ 23 വരെ റിയാദിൽ നടക്കും. ഇൻവെസ്റ്റ് ഇൻ ഹെൽത്ത്” എന്ന പ്രധാന പരിപാടിയുടെ ഏഴാം പതിപ്പ് മൽഹാമിലെ റിയാദ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിൻ്റെ പിന്തുണയോടെയുള്ള ഈ വർഷത്തെ എക്സിബിഷൻ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം ആതിഥേയത്വം വഹിക്കുന്നു.

ആരോഗ്യ ഫോറത്തിന്‍റെ ഏഴാം പതിപ്പിൽ ആയിരത്തിലധികം നിക്ഷേപകരും 60ലധികം സ്റ്റാർട്ടപ് കമ്പനികളും ധാരാളം സംരംഭകരും പങ്കെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലും ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ പിന്തുണയോടെയും സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോണുകൾ, ഇൻഫോർമ ഇൻറർനാഷനൽ, ഇവൻറ്സ് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് എന്നിവയുടെ സംയുക്ത സംരംഭമായ ‘അലയൻസ്’ കമ്പനിയാണ് ഫോറം സംഘടിപ്പിക്കുന്നത്.

Also Read: അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച പ്രവാസികൾ അറസ്റ്റിൽ

ആരോഗ്യം, ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകൾ, ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്ന 100 സെഷനുകൾ പരിപാടിയിൽ അവതരിപ്പിക്കുമെന്ന് സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രമുഖരായ ഒരു കൂട്ടം വിദഗ്ധരാണ് സെഷനുകൾ നയിക്കുക എന്നത് ശ്രദ്ധേയമാണ്. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം സ്പീക്കറുകളും 1,200-ലധികം പ്രദർശകരും ഈ വർഷത്തെ പ്രദർശനത്തിൻ്റെ ഭാഗമാകും. മുൻ എക്സിബിഷൻ 13 ബില്യൺ റിയാലിൽ കൂടുതൽ നിക്ഷേപം ആകർഷിച്ചിരുന്നു.

Top