റിയാദ്: നാലു മാസം നീളുന്ന അഞ്ചാമത് റിയാദ് സീസൺ ആഘോഷങ്ങൾക്ക് ലോക ബോക്സിങ് താരങ്ങളുടെ ഇടിപ്പൂരത്തോടെ ശനിയാഴ്ച തുടക്കം കുറിക്കും. റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീനയിൽ ‘ഫോർ ക്രൗൺ ഷോഡൗൺ’ എന്ന ടൈറ്റിലിൽ റഷ്യൻ ബോക്സിങ് ലൈറ്റ്-ഹെവിവെയ്റ്റ് താരങ്ങളായ ആർച്ചർ ബെറ്റർബിയേവും ദിമിത്രി ബിവോളും ഇടിവെട്ട് പോരാട്ടമായിരിക്കും കാഴ്ചവെക്കുക.
കേവലം പേരിന് വേണ്ടിയുള്ളതല്ല ഈ ഏറ്റുമുട്ടൽ. ആഗോളതലത്തിൽ ലൈറ്റ്-ഹെവിവെയ്റ്റ് വിഭാഗത്തിൽ ആധിപത്യം തെളിയിക്കാനുള്ള പോരാട്ടമാണിത്. ആർതർ ബെറ്റർബിയേവും ദിമിത്രി ബിവോളും നാല് ലൈറ്റ് ഹെവി ബെൽറ്റുകൾക്കും വേണ്ടിയാണ് ഈ പോരാടുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരയുദ്ധം നിർണായകമാണ്. ത്രസിപ്പിക്കുന്ന കാഴ്ചാനുഭവവുമായിരിക്കും അത് കാഴ്ചക്കാർക്ക് നൽകുക. അജയ്യരായ ഈ പോരാളികൾ തമ്മിലുള്ള മത്സരം ഏറെ കൗതുകകരവുമായിരിക്കും.
Also Read: മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ 36ാം സ്ഥാനത്ത്
ആഘോഷം 14 സോണുകളിൽ
ആവേശകരമായ വിനോദം, വലിയ ഇവൻറുകൾ, പുതിയ സോണുകൾ എന്നിവയാണ് ഇത്തവണത്തെ റിയാദ് സീസൺ വാഗ്ദാനം ചെയ്യുന്നത്. ബൊളിവാഡ് സിറ്റി, കിങ്ഡം അരീന, റിയാദ് വയ എന്നിവയടക്കം 14 സോണുകളിലാണ് പരിപാടികൾ അരങ്ങേറുന്നത്. സൗദി അറേബ്യയിൽ ആതിഥേയത്വം വഹിക്കുന്ന വാർഷിക ഉത്സവമാണ് റിയാദ് സീസൺ. ഒക്ടോബറിൽ ആരംഭിക്കുകയും തുടർന്ന് ശീതകാലം മുഴുവൻ നീളുകയും ചെയ്യും. 2019 ലാണ് ഇതിന് തുടക്കം കുറിക്കുന്നത്.
Also Read: ഷാർജയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി സൗജന്യ ആരോഗ്യ ഇൻഷുറൻസ്
ഇത് അഞ്ചാം പതിപ്പാണ്. ഉദ്ഘാടന പതിപ്പിൽ 70 ലക്ഷം സന്ദർശകരുടെ ശ്രദ്ധേയ പങ്കാളിത്തമാണുണ്ടായത്. 14 വ്യത്യസ്ത വിനോദമേഖലകൾ ഓരോന്നും സന്ദർശകരെ ആകർഷകവും മാന്ത്രികവുമായ അനുഭവങ്ങളിൽ മുഴുകാൻ പ്രേരിപ്പിക്കുന്നതാണ്.