റിയാദ്: പൂർണ്ണമായും സൗരോർജത്തിൽ പ്രവൃത്തിക്കുന്ന പാർക്കിംഗ് സംവിധാനം ആരംഭിച്ച് റിയാദ്. മേഖല മുനിസിപ്പാലിറ്റിയാണ് ഈ സംവീധാനം ആരംഭിച്ചത്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച “റിയാദ് പാർക്കിംഗ്” പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൻ്റെ ഭാഗമാണ് ഈ വികസനം . സൗരോർജത്തിൽ പ്രവൃത്തിക്കുന്ന അമ്പതിലേറെ പാർക്കിംഗ് പേയ്‌മെൻ്റ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 180 ലധികം മാർഗനിർദേശ പാനലുകളും സ്ഥാപിച്ചു. വാണിജ്യ സ്ഥലങ്ങളിൽ 2,000-വും, താമസ കെട്ടിടങ്ങൾക്കരികെ പതിനയ്യായിരത്തിലധികം പണമടച്ചും സൗജന്യമായും പാർക്ക് ചെയ്യുന്ന സംവിധനമാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്.
ALSO READ: ജനങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച് വിൽമോറും
പൊതുസ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് സ്മാർട്ട് സൊല്യൂഷൻ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ വാഹനങ്ങൾ പാർക് ചെയ്യുവാനും, പാർക്ക് ചെയ്ത സ്ഥലങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സഹായകമാകും. പരീക്ഷണഘട്ടത്തിൽതന്നെ “റിയാദ് പാർക്കിംഗ്” പ്രോജക്റ്റ് വെബ്‌സൈറ്റിൽ കോടിയിലധികം ആളുകളാണ് സന്ദർശിച്ചത്.
7,000-ത്തിലധികം ഉപയോക്താക്കൾ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പാർക്കിങ്ങിനായുള്ള ആപ്പ് ഐ ഒ എസ്, ആൻഡ്രോയിഡ് സംവിധാനങ്ങളിൽ ലഭ്യമാണ്.ഒക്ടോബറിലാണ് ഔദ്യോഗികമായി പാർക്കിങ് സംവിധാനം ലോഞ്ച് ചെയ്യുക. ഫീസ് അടക്കുന്നത് എളുപ്പമാക്കാൻ സുരക്ഷിതമായ ഡിജിറ്റൽ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.