ചെറുപുഴയിൽ റോഡ് തകർന്ന് യാത്ര ദുരിതം

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​വ​ർത്തി​ച്ചു പ​റ​യു​മ്പോ​ഴും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് മാ​ത്രം ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.

ചെറുപുഴയിൽ റോഡ് തകർന്ന് യാത്ര ദുരിതം
ചെറുപുഴയിൽ റോഡ് തകർന്ന് യാത്ര ദുരിതം

ചെ​റു​പു​ഴ: ടൗ​ണു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ത​ക​ർന്നു കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. ചെ​റു​പു​ഴ ടൗ​ണി​ലേ​ക്ക് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​വ​ള​ക്കു​ണ്ട്, ആ​യ​ന്നൂ​ർ, അ​രി​മ്പ, ക​ടു​മേ​നി, ക​മ്പ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ എ​ത്തി​ച്ചേ​രു​ന്ന ചെ​റു​പു​ഴ ചെ​ക്ക് ഡാം ​റോ​ഡി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർണ​മാ​യി ത​ക​ർന്നു​കി​ട​ക്കു​ക​യാ​ണ്.

ചെ​ക്ക് ഡാം ​പ​രി​സ​ര​ത്തു​നി​ന്നും പാ​ർക്ക് വ​ഴി ബ​സ് സ്റ്റാ​ൻഡി​ലേ​ക്കും തി​യ​റ്റ​ർ റോ​ഡി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് എ​ത്തു​ന്ന റോ​ഡും ടാ​റി​ങ് ഇ​ള​കി ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി​ട്ട് ര​ണ്ടു​വ​ർഷ​ത്തി​ലേ​റെ​യാ​യി. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, ബ​സ് സ്റ്റാ​ൻ​ഡ്, താ​ഴെ ടൗ​ൺഭാ​ഗം, പ​ഞ്ചാ​യ​ത്ത് വ​ക പാ​ർക്ക്, കു​ട്ടി​ക​ളു​ടെ പാ​ർക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​രാ​ണ് റോ​ഡി​ന്റെ ശോ​ച്യാവ​സ്ഥ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​ത്. പാ​ർക്കി​നോ​ട് ചേ​ർന്നു​കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ൽ വ​ലി​യ കു​ഴി​യും മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​മാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പാ​ർക്കി​ൽ വി​ശ്ര​മി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ മേ​ൽ ച​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്.

Also Read:മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോടെ മഴ

തി​യ​റ്റ​ർ റോ​ഡി​ലൂ​ടെ​യും മേ​ലെ ബ​സാ​ർ ബാ​ങ്ക് ജ​ങ്ഷ​നി​ലൂ​ടെ​യും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് വ​രു​ന്ന റോ​ഡി​ൽ ഇ​ള​കി​ക്കി​ട​ക്കു​ന്ന ക​ല്ലു​ക​ൾ ഓ​ഫ്‌​റോ​ഡു​ക​ളെ ഓ​ർമ​പ്പെ​ടു​ത്തു​ന്ന​താ​ണ്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​വ​ർത്തി​ച്ചു പ​റ​യു​മ്പോ​ഴും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് മാ​ത്രം ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.

Also Read:തെളിനീര് തേടി.. തലസ്ഥാനത്ത് കുടിവെള്ളം എത്തിത്തുടങ്ങി

വീ​തി​കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ട്ട് ക​ട​ന്നു​പോ​കു​മ്പോ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​വും ചെ​റു​ത​ല്ല. പാ​ർക്കി​ൽ നി​ന്നും ബ​സ് സ്റ്റാ​ൻഡി​ലേ​ക്കു​ള്ള റോ​ഡ് പു​ഴ​യോ​ട് ചേ​ർന്നു​ള​ള​താ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ എ​ങ്ങോ​ട്ടു മാ​റി​ന​ട​ക്ക​ണ​മെ​ന്ന​റി​യാ​തെ കാ​ൽന​ട​യാ​ത്ര​ക്കാ​ർ ക​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഈ ​ഭാ​ഗ​ത്ത് ബാ​ർ ഉ​ള്ള​തി​നാ​ൽ അ​വി​ടേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ പാ​ർക്ക് ചെ​യ്യു​ന്ന​തും ദു​രി​തം വ​ർധി​പ്പി​ക്കു​ക​യാ​ണ്.

Top