CMDRF

ഗര്‍ഭിണിയെ കെട്ടിയിട്ട് കവര്‍ച്ച; ഒന്‍പത് പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ടു

ഗര്‍ഭിണിയെ കെട്ടിയിട്ട് കവര്‍ച്ച; ഒന്‍പത് പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ടു
ഗര്‍ഭിണിയെ കെട്ടിയിട്ട് കവര്‍ച്ച; ഒന്‍പത് പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ടു

എടപ്പാള്‍ : ഗര്‍ഭിണിയെ കെട്ടിയിട്ട് ഒന്‍പതു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി. മലപ്പുറത്തു നിന്നുള്ള ശ്വാനസേനയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി അന്വേഷണമാരംഭിച്ചു.

രാവിലെ എട്ടരയ്ക്ക് വീട്ടുകാരെല്ലാവരുമുള്ള സമയത്ത് മുഖം മറച്ചെത്തിയാണ് മോഷണം നടത്തിയത്.വട്ടംകുളം പഞ്ചായത്തിലെ ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെ കട്ടിലില്‍ കെട്ടിയിട്ടശേഷം അലമാരയിലിരുന്ന ആഭരണമടങ്ങിയ ബാഗ് കവര്‍ന്നതായാണ് പരാതി.

Top