CMDRF

കവര്‍ച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

ആസൂത്രകന്‍ റോഷന്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാന കേസുകളില്‍ പ്രതിയാണ്

കവര്‍ച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍
കവര്‍ച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

തൃശ്ശൂര്‍: സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ റോഷന്‍ വര്‍ഗീസ്, ഷിജോ വര്‍ഗീസ്, തൃശ്ശൂര്‍ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാത കല്ലുടുക്കില്‍ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്.ആസൂത്രകന്‍ റോഷന്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും സമാന കേസുകളില്‍ പ്രതിയാണ്. 22 കവര്‍ച്ചാക്കേസുകളാണ് റോഷന്‍ വര്‍ഗീസിനെതിരെയുളളത്.

Top