വാഷിങ്ടന്‍: ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല പരിസ്ഥിതി പ്രവര്‍ത്തകനായ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന് നല്‍കി നിയമിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രഖ്യാപനം. പരിസ്ഥിതി പ്രവര്‍ത്തകനായ കെന്നഡി ജൂനിയറോട് അതില്‍നിന്നു മാറിനില്‍ക്കാനും നല്ല ദിവസങ്ങള്‍ ആസ്വദിക്കാനും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Also Read : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി സിമിന്‍ മരിച്ച നിലയില്‍
ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ തയാറായ റോബര്‍ട്ട് കെന്നഡി ജൂനിയര്‍ പിന്നീട് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ അനന്തിരവനും മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍.