CMDRF

വാ​ഹ​നം റീ​ചാ​ർ​ജ് ചെയ്യാൻ യ​ന്ത്ര​മ​നു​ഷ്യ​നോ! പു​തി​യ സം​വി​ധാ​ന​വു​മാ​യി അ​ഡ്​​നോ​ക്​

പെ​ട്രോ​ൾ സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ്​ റോ​ബോ​ട്ടു​ക​ൾ ഇ​ന്ധ​നം നി​റ​ക്കു​ക​യോ ഇ.​വി. വാ​ഹ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ ചാ​ർ​ജ്​ ചെ​യ്യു​ക​യോ ചെ​യ്യും.

വാ​ഹ​നം റീ​ചാ​ർ​ജ് ചെയ്യാൻ യ​ന്ത്ര​മ​നു​ഷ്യ​നോ! പു​തി​യ സം​വി​ധാ​ന​വു​മാ​യി അ​ഡ്​​നോ​ക്​
വാ​ഹ​നം റീ​ചാ​ർ​ജ് ചെയ്യാൻ യ​ന്ത്ര​മ​നു​ഷ്യ​നോ! പു​തി​യ സം​വി​ധാ​ന​വു​മാ​യി അ​ഡ്​​നോ​ക്​

അ​ബൂ​ദ​ബി: നഗരത്തിൽ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളും ഇ​ല​ക്ട്രി​ക് കാ​റു​ക​ളും റീ​ചാ​ർ​ജ് ചെ​യ്യാ​ൻ റോ​ബോ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ച് അ​ബൂ​ദ​ബി​യി​ലെ ദേ​ശീ​യ പെ​ട്രോ​ളി​യം ക​മ്പ​നി​യാ​യ അ​ഡ്നോ​ക്. ക​മ്പ​നി ആ​ദ്യ​മാ​യി ഈ ​റോ​ബോ​ട്ടി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച ജൈ​ടെ​ക്സ് പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ്. മി​ഡി​ലീ​സ്റ്റി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം.

ഇനി മുതൽ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളും ഇ​ല​ക്ട്രി​ക് കാ​റു​ക​ളും പെ​ട്രോ​ൾ സ്റ്റേ​ഷ​നി​ലെ ബേ​യി​ൽ നി​ർ​ത്തി​യാ​ൽ മ​തി. വാ​ഹ​ന​ത്തെ തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ റോ​ബോ​ട്ട് നി​ർ​വ​ഹി​ക്കും. അതേസമയം ഇ​പ്പോ​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണ് ഈ ​റോ​ബോ​ട്ടു​ള്ള​തെ​ന്ന്​ അ​ഡ്​​നോ​ക്​ ഡി​ജി​റ്റ​ൽ വി​ഭാ​ഗം വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ മാ​സ്​ ഖു​റേ​ഷി പ​റ​ഞ്ഞു. വൈ​കാ​തെ റോ​ബോ​ട്ടു​ക​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ്​ പ​ദ്ധ​തി. നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്​ ഈ റോ​ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Also Read: ക​ന​ത്ത മ​ഴ​; വി​റ​ങ്ങ​ലി​ച്ച് മ​ത്ര സൂ​ഖ്

രസകരമായ കാര്യം എന്താണ് വെച്ചാൽ പെ​ട്രോ​ൾ സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ്​ റോ​ബോ​ട്ടു​ക​ൾ ഇ​ന്ധ​നം നി​റ​ക്കു​ക​യോ ഇ.​വി. വാ​ഹ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ ചാ​ർ​ജ്​ ചെ​യ്യു​ക​യോ ചെ​യ്യും. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ അ​ത്​ 150-200ലെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ചാ​ർ​ജി​ങ്​ പോ​യ​ന്‍റു​ക​ളു​ടെ എ​ണ്ണം 100ല​ധി​ക​മാ​ക്കി​യി​ട്ടു​ണ്ട്.

Top