CMDRF

ജർമനിയിലെ അടുക്കളയിലുണ്ട് പാചക വിദഗ്ധർ റോബോകൾ

ടച്ച്‌ സ്ക്രീൻവഴി ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണം, ‘റോബോട്ടിക് കൈകൾ’ പാചകം ചെയ്യും

ജർമനിയിലെ അടുക്കളയിലുണ്ട് പാചക വിദഗ്ധർ റോബോകൾ
ജർമനിയിലെ അടുക്കളയിലുണ്ട് പാചക വിദഗ്ധർ റോബോകൾ

ജർമനിയിലെ അടുക്കളയിൽ പാചകത്തിൽ പ്രഗത്ഭരായ റോബോട്ടുകളാണ് ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുന്നത്. ട്യൂബിഞ്ചൻ സർവകലാശാല ആശുപത്രി ക്യാന്റീനിലാണ് റോബോട്ടുകൾ ജീവനക്കാർക്കായി ഭക്ഷണമുണ്ടാക്കുന്നത്. റോബോട്ട് പാകംചെയ്യുന്ന ഇറ്റാലിയൻ, ഏഷ്യൻ വിഭവങ്ങൾക്ക് ആരാധകരേറെയാണ്.

ടച്ച്‌ സ്ക്രീൻവഴി ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണം, ‘റോബോട്ടിക് കൈകൾ’ പാചകം ചെയ്യും. നേര​ത്തേതന്നെ കാന്റീൻ ജീവനക്കാർ ആവശ്യസാധനങ്ങൾ മുറിച്ചു സജ്ജമാക്കിവെച്ചിരിക്കും. ഓർഡറനുസരിച്ച് പാകംചെയ്യുകമാത്രമാണ് റോബോട്ടുകളുടെ ജോലി.

Top