രോഹിത്തിനും കൊഹ്ലിക്കും പകരം ചെറുപ്പക്കാരെ ടീമിലെടുക്കാമായിരുന്നു

രോഹിത്തിനും കൊഹ്ലിക്കും പകരം ചെറുപ്പക്കാരെ ടീമിലെടുക്കാമായിരുന്നു

മുംബൈ: രോഹിത് ശര്‍മയ്ക്കും വിരാട് കൊഹ്ലിക്കും പകരം ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മറ്റാരെയെങ്കിലും പരിഗണിക്കാമായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ”ഞാനായിരുന്നു സെലെക്ടര്‍ എങ്കില്‍ രോഹിത് ശര്‍മയ്ക്കും വിരാട് കൊഹ്ലിക്കും പകരം അല്‍പ്പംകൂടി ചെറുപ്പമുള്ളവരെ തിരഞ്ഞെടുത്തേനെ, നിലവില്‍ വിരാടും രോഹിത്തും ടീമിലുള്ളതിനാല്‍ അവര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് ഉചിതം.’- സഞ്ജയ് മഞ്ജരേക്കര്‍ പ്രതികരിച്ചു. ”വിരാടിനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കുന്നതും ശരിയാകില്ല. യശസ്വി ജയ്‌സ്വാളിന് അവസരം കിട്ടിയേക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ഇന്ത്യ ഇത്തവണ സീനിയര്‍ താരങ്ങളിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് ‘- മഞ്ജരേക്കര്‍ വ്യക്തമാക്കി. 4037 റണ്‍സ് നേടിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ് നിലവില്‍ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന്റെ ബാബര്‍ അസം 4023 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്. രോഹിത് ശര്‍മയാണ് മൂന്നാമത് (3974). അതുകൊണ്ടുതന്നെ രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തിനായുള്ള മത്സരം കൂടിയാകും ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ഇന്നു രാത്രി എട്ടു മണിക്കു നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലദേശിനെ നേരിടാനൊരുങ്ങുകയാണ്. ജൂണ്‍ ആറിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.

Top