CMDRF

രോഹിത് എപ്പോഴും തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്; രോഹിതിനെ പ്രശംസിച്ച് ശിവം ദുബെ

രോഹിത് എപ്പോഴും തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്; രോഹിതിനെ പ്രശംസിച്ച് ശിവം ദുബെ
രോഹിത് എപ്പോഴും തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്; രോഹിതിനെ പ്രശംസിച്ച് ശിവം ദുബെ

ചെന്നൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ് യുവതാരം ശിവം ദുബെ. 30കാരനായ താരത്തിന്റെ ആദ്യ ഐസിസി ടൂര്‍ണമെന്റാണിത്. പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദുബെ. രോഹിത് എപ്പോഴും തനിക്ക് പിന്തുണ നല്‍കിയ നായകനെന്നാണ് ദുബെ പറയുന്നത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ശിവം ദുബെ. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 350 റണ്‍സ് താരം അടിച്ചുകൂട്ടിക്കഴിഞ്ഞു. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സീസണില്‍ ഇതുവരെ താരം പന്തെറിഞ്ഞിട്ടില്ലെന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ അസ്വസ്ഥതപ്പെടുത്തുന്നത്.

താന്‍ അഫ്ഗാന്‍ പരമ്പരയ്‌ക്കെത്തിയപ്പോള്‍ രോഹിത് തന്നോട് സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുന്ന താരമാണ് താന്‍. ഇന്ത്യന്‍ ക്രിക്കറ്റ് തന്റെ പ്രകടനം നിരീക്ഷിക്കുന്നുണ്ടെന്ന് രോഹിത് പറഞ്ഞു. ഈ വാക്കുകള്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് പ്രോത്സാഹനമായി. തന്റെ ടീമിനായി ഏറ്റവും നന്നായി കളിക്കുകയായിരുന്നു പിന്നീട് തന്റെ ലക്ഷ്യമെന്നും ദുബെ വ്യക്തമാക്കി.

Top