CMDRF

രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിൽ ഇരുവരും സഹതാരങ്ങളാണ്

രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള
രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള

ന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ കളത്തിന് പുറത്തും നായകനാണെന്ന് പറഞ്ഞ് പീയുഷ് ചൗള. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിൽ ഇരുവരും സഹതാരങ്ങളാണ്. രോഹിത് ശർമയുടെ നായകമികവ് വ്യക്തമാക്കിയ അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചൗള. ശുഭ്ശങ്കർ മിശ്രയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചൗളയുടെ പ്രതികരണം.

‘ഞാൻ രോഹിത് ശർമയ്ക്കൊപ്പം ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ​ഗ്രൗണ്ടിന് പുറത്തും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും. ഒരിക്കൽ രാത്രി 2.30ന് രോഹിത് എനിക്ക് ഒരു സന്ദേശം അയച്ചു. ഒരു പേപ്പറിൽ ഫീൽഡ് സെറ്റ് വരച്ചിട്ട് ഡേവിഡ് വാർണറെ എങ്ങനെ പുറത്താക്കാം എന്നാണ് രോഹിത് ഞാനുമായി ചർച്ച ചെയ്തത്. ആ സമയത്തുപോലും എന്റെ കഴിവിലായിരുന്നു രോഹിത് പ്രതീക്ഷ അർപ്പിച്ചിരുന്നത്.’ പിയൂഷ് ചൗള പറയുന്നത് ഇങ്ങനെ.

ഒരു ടീമിന് ക്യാപ്റ്റനുണ്ട്, അതുപോലെ ഒരു ലീഡറുമുണ്ട്. രോഹിത് ശർമ ഒരു ക്യാപ്റ്റനല്ല, മറിച്ച് ഒരു ലീഡറാണ്. 2023 ഏകദിന ലോകകപ്പിലും 2024ലെ ട്വന്റി 20 ലോകകപ്പിലും രോഹിത് ശർമ ബാറ്റ് ചെയ്ത രീതി മറ്റ് താരങ്ങൾക്ക് ബാറ്റിങ് എളുപ്പമാക്കി. രോഹിത് ഒരു യഥാർത്ഥ ലീഡറാണ്. എല്ലാ താരങ്ങൾക്കും പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് രോഹിത് ശർമയുടെ ശൈലിയെന്നും പിയൂഷ് ചൗള വ്യക്തമാക്കി.

Top