CMDRF

ഈ സീസണില്‍ ഓറഞ്ച് ക്യാപ് നേടുന്നത് രോഹിത് ശര്‍മ്മയാകും; ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി എസ് ശ്രീശാന്ത്

കൊച്ചി: മുംബൈ ഇന്ത്യന്‍സില്‍ തുടരുന്ന ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കീഴില്‍ കളിക്കാന്‍ രോഹിത് ശര്‍മ്മ ആഗ്രഹിക്കുന്നുണ്ട്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ കളിക്കുമ്പോള്‍ രോഹിത് ശര്‍മ്മയ്ക്ക് റണ്‍സ് അടിച്ച് കൂട്ടാന്‍ കഴിയും. ഈ സീസണില്‍ ഓറഞ്ച് ക്യാപ് നേടുന്നത് രോഹിത് ശര്‍മ്മയാകുമെന്നും ശ്രീശാന്ത് പ്രതികരിച്ചു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് ദൈവമെന്ന് നാം വിശേഷിപ്പിക്കുന്ന താരമാണ് സച്ചിന്‍. ധോണിയുടെ കീഴില്‍ സച്ചിന് ലോകകപ്പ് നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതായും ശ്രീശാന്ത് വ്യക്തമാക്കി.

സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി രോഹിത് ശര്‍മ്മ 69 റണ്‍സാണ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പൂജ്യത്തിന് പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് നേടിയ 43 റണ്‍സാണ് രോഹിതിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

Top