രോഹിത് ശർമ്മ നൽകിയ ഉപദേശം നിർണായകമായി; അക്സർ പട്ടേൽ

രോഹിത് ശർമ്മ നൽകിയ ഉപദേശം നിർണായകമായി; അക്സർ പട്ടേൽ

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് പിന്നാലെ തന്റെ മികവിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ സ്പിന്നർ. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ ഉപദേശം മികവിൽ നിർണായകമായെന്ന് അക്സർ പട്ടേൽ പറയുന്നു.

170 റൺസ് പ്രതിരോധിക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു. അത് മികച്ച സ്കോറായിരുന്നു. വിക്കറ്റിന്റെ പെരുമാറ്റം കണ്ട് രോഹിത് ശർമ്മ തനിക്ക് ഒരു ഉപദേശം നൽകി. ഇവിടെ വലിയ ഷോട്ടുകൾ അടിക്കാൻ കഴിയില്ല. ഒപ്പം പന്ത് കൂടുതൽ താഴുന്നത് സ്പിന്നർമാർക്ക് ​ഗുണം ചെയ്യും. 150 മുതൽ 160 വരെ സ്കോർ ചെയ്താൽ തന്നെ മത്സരം വിജയിക്കാൻ കഴിയും. ഇന്ത്യ അതിനേക്കാൾ കൂടുതൽ റൺസ് നേടിയെന്നും അക്സർ പട്ടേൽ വ്യക്തമാക്കി.

മത്സരത്തിൽ അക്സർ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നാല് ഓവറിൽ 23 റൺസ് വഴങ്ങിയാണ് അക്സറിന്റെ നേട്ടം. കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പിൽ നാളെയാണ് കലാശപ്പോര്. ഇന്ത്യയുടെ എതിരാളികൾ ദക്ഷിണാഫ്രിക്കയാണ്.

Top