CMDRF

രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്

രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്
രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്

ബെംഗളൂരു: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന ഹൈക്കോടതിയില്‍ കേസവസാനിപ്പിച്ച് ഇന്ന് ക്‌ളോഷര്‍ റിപ്പോര്‍ട്ട് നല്‍കും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപെടുന്നത്. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദാരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കള്‍ എന്നിവരെ വെറുതെ വിടണം എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും.

വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു. രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്ന് പൊലീസ് പറയുന്നു. കോടതി പരിഗണിച്ച ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക പ്രതികരിച്ചു. രോഹിത് ദളിത് വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്ന വാദം റിപ്പോര്‍ട്ടിലും പൊലീസ് ആവര്‍ത്തിച്ചിട്ടുണ്ട്.

Top