റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തണം: റെനെ മ്യൂളൻസ്റ്റീൻ

റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തണം: റെനെ മ്യൂളൻസ്റ്റീൻ
റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തണം: റെനെ മ്യൂളൻസ്റ്റീൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് യൂറോപ്യൻ ലീഗുകളിലേക്ക് മടങ്ങിവരാൻ നിർദേശിച്ച് പരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ. സൗദി ലീഗ് അവസാനിപ്പിച്ച് യൂറോപ്പിലെത്തി അവിടെ നിന്ന് വിരമിക്കുന്നതായിരിക്കും താരത്തിന് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ കോച്ചായിരുന്ന റെനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും മുൻ കോച്ചായിരുന്നു.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തുകയും അവിടെ വെച്ച് കരിയർ അവസാനിപ്പിക്കുകയും ചെയ്താൽ മനോഹരമായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു’, റെനെ മ്യുളൻസ്റ്റീൻ പറഞ്ഞു.’അദ്ദേഹം യൂറോപ്പിലേക്ക് മടങ്ങിവരണമെന്ന് പറയുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ പഴയ പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിങ്ങിലേക്ക് തന്നെ മടങ്ങിയെത്തുന്നതായിരിക്കും വളരെ നല്ലത്. റൊണാൾഡോ എന്നാണ് ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയെന്നത് കാത്തിരുന്നുതന്നെ കാണണം’, റെനെ മ്യുളൻസ്റ്റീൻ കൂട്ടിച്ചേർത്തു.

സൗദി പ്രോ ലീഗിൽ അൽ നസർ ക്ലബ്ബിന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നത്. സൂപ്പർ കപ്പ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. അൽ ഹിലാലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ നസർ പരാജയം വഴങ്ങുകയും ചെയ്തു. മത്സരത്തിനിടെ കളിക്കളത്തിൽ സഹതാരങ്ങളോട് റൊണാൾഡോ ദേഷ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

റൊണാൾഡോയുടെ ഗോളിൽ അൽ നസർ മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. 17 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് അൽ ഹിലാൽ വിജയം പിടിച്ചെടുത്തത്.

Top