യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ റൊണാൾഡോ നയിക്കും; 26 അം​ഗ ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ റൊണാൾഡോ നയിക്കും; 26 അം​ഗ ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ സൂപ്പ‍ർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ഇത് ആറാം തവണയാണ് റൊണാൾഡോ യൂറോ കപ്പിൽ ബൂട്ടണിയുന്നത്. ഇതിഹാസത്തിന്റെ 11ാമത്തെ അന്താരാഷ്ട്ര ടൂർണമെൻ്റാണിത്.

2004ൽ ടൂർണമെൻ്റിൽ ആദ്യ ബുട്ടണിഞ്ഞ റോണോ, 2016ൽ ടീമിന് യൂറോകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വെറ്ററൻ താരം പെപ്പെയും ടീമിലുണ്ട്. 41 വയസുള്ള പെപ്പെ തന്നെയാണ് ടീമിലെ കാരണവർ.

കഴിഞ്ഞ യൂറോയിൽ മരണ ഗ്രൂപ്പിൽപെട്ട പോർച്ചുഗലിന് ഇത്തവണ താരതമ്യേന എളുപ്പമാണ് കാര്യങ്ങൾ. ചെക്റിപബ്ലിക്കും തുർക്കിയും ജോർജിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിലാണ് പോർച്ചുഗൽ. ജൂൺ 19ന് ചെക്കുമായാണ് പോർച്ചുഗലിൻ്റെ ആദ്യ മത്സരം.

കഴിഞ്ഞ ലോകകപ്പിൽ മോശം പ്രകടനത്തിൻ്റെ പേരിൽ പുറത്തിരുന്ന റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് യൂറോ കപ്പ് സ്ക്വാഡിലും ഇടം പിടിച്ചിട്ടുണ്ട്.

സ്ക്വാഡ്: ഗോൾകീപ്പർ: ഡിഗോ കോസ്റ്റ, റൂയി പട്രിഷ്യോ, ജോസ് സാ.

പ്രതിരോധം: ജാവോ കാൻസലോ, നെൽസൻ സെമേഡോ, ഡീഗോ ഡാലറ്റ്, ന്യൂനോ മെൻഡിസ്, റുബൻ ഡയസ്, അന്റോണിയോ സിൽവ, ഗോൺസാലോ ഇനാഷ്യോ, പെപ്പെ, ഡനിലോ പെരേര.

മധ്യനിര: ജാവോ പാലിഞ്ഞ, റുബൻ നവസ്, ജാവോ നവസ്, ഒറ്റാവിയോ മൊണ്ടയ്റോ, ബ്രൂണോ ഫെർണാണ്ടസ്, ബെർമാർഡോ സിൽവ.

മുന്നേറ്റനിര: ക്രിസ്റ്റ്യാനോ റൊണാൽഡോ, റാഫേൽ ലിയോ, ജാവോ ഫെലിക്സ്, ഗോൺസാലോ റാമോസ്, ഡീഗോ ജോട്ട, പെഡ്രോ നെറ്റോ, ഫ്രാൻസി സ്കോ കോൺസിക്കാവോ.

Top