മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് റോസ്മേരി ഇല, ഇവ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മുടി നേരത്തെ നരച്ച് തുടങ്ങുന്നത് തടയാനും ഇതേറെ നല്ലതാണ്, അതുപോലെതന്നെ ഇതില്‍ നിന്നെടുക്കുന്ന ഓയിലാണ് റോസ്മേരി ഓയില്‍. ഇതിന്റെ ഏറ്റവും വലിയ ഗുണം കാര്‍നോസിക് ആസിഡ് എന്ന ഘടകമാണ്. ഇത് നമ്മുടെ നശിച്ച് പോകുന്ന കോശങ്ങളെ പുനര്‍ജീവിപ്പിച്ച് ചർമ്മത്തിനും മുടിയ്ക്കുമെല്ലാം ഗുണം നല്‍കും. ശിരോചർമ്മത്തിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് റോസ്മേരി ഓയില്‍.
റോസ്മേരി ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇതിന് താരന്‍ പോലുള്ള പല പ്രശ്നങ്ങളും തടയാന്‍ സാധിയ്ക്കുകയും ചെയ്യും. ഇതില്‍ നിന്നുണ്ടാക്കുന്ന എണ്ണ ഇന്ന് മുടിയുടെ പ്രശ്നങ്ങള്‍ക്കായി മാര്‍ക്കറ്റില്‍ ലഭിയ്ക്കുന്നുണ്ട്. നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാനും സാധിയ്ക്കുന്ന ഒന്നാണിത്. ഇലകളായി വാങ്ങുന്നതാണ് മായം ഒഴിവാക്കാന്‍ നല്ലത്, ഇതിട്ട് വെള്ളം തിളപ്പിച്ച് ആറുമ്പോള്‍ തലയില്‍ ഒഴിച്ച് കഴുകാം. ഇതുപോലെ ഇത് ശിരോചര്‍മത്തില്‍ പുരട്ടുകയും ചെയ്യാം. റോസ്മേരി ഇലകള്‍ ഇട്ട് എണ്ണ കാച്ചിത്തേയ്ക്കുന്നതും ഏറെ ഗുണകരമാണ്.