CMDRF

സൗന്ദര്യ സംരക്ഷണത്തിലെ താരറാണി ‘റോസ്മേരി’

സൗന്ദര്യ സംരക്ഷണത്തിലെ താരറാണി ‘റോസ്മേരി’
സൗന്ദര്യ സംരക്ഷണത്തിലെ താരറാണി ‘റോസ്മേരി’

റോസ്മേരിയെ അറിയുമോ? കഴിഞ്ഞ കുറച്ച് നാളുകളായി നമുക്കിടയിൽ ഇവൾ സുപരിചിതയാണ്. ബ്യൂട്ടി വ്ലോഗർമാരും, ഇൻഫ്ലുവൻസർമാർ തുടങ്ങി അത്യാവിശം ഫാൻബേസുള്ള കക്ഷിയുടെ ശാസ്ത്രീയ നാമം Rosmarinus officinalis എന്നാണ്. സൗന്ദര്യ സംരക്ഷണത്തിലെ താരറാണിയെ സ്ത്രീ പുരുഷ ഭേദമന്യേ ഇന്ന് എല്ലാവർക്കും സുപരിചിതമാണ്. ആളൊരു വിദേശിയാണെന്ന് മനസ്സിലായിക്കാണുമല്ലോ.

നേർത്ത ഇലകളുള്ള, തീക്ഷ്ണ ഗന്ധമുള്ള ആകർഷകമായ ചെടിയാണ് റോസ്മേരി. ലാമിയസിയ (Lamiaceae) കുടുംബത്തിൽ പിറന്ന റോസ്മേരിയെ മെഡിറ്ററേനിയൻ സമുദ്രതീരങ്ങളിലും ഹിമാലയൻ മേഖലയിലും ആണ് കൂടുതൽ കാണാനാവുക. കുറ്റിച്ചെടി പോലെ വളരുന്ന ഈ സസ്യത്തെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. ഒരു ഫുഡ് സീസൺ ഏജൻ്റ് എന്നതിലുപരി, പല വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളിലും ഇത് പ്രാഥമിക സജീവ ഘടകമാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയായി പുരാതന കാലം മുതൽ ആളുകൾ ഇത് ഉപയോഗിക്കുന്നു.

റോസ്മാരിക് ആസിഡും കാർസോണിക് ആസിഡും റോസ്മേരിയിലെ പ്രധാന സജീവ ഘടകങ്ങളാണ്, അവ മനുഷ്യൻ്റെ മുടിക്ക് വളരെ ഗുണം ചെയ്യും. മിക്ക ആളുകളും പുതിയതോ ഉണങ്ങിയതോ ആയ ഇലകൾ ദ്രാവക സത്തിൽ അല്ലെങ്കിൽ ചായ ഉണ്ടാക്കാനോ ഉപയോഗിക്കാറുണ്ട്. പുരാതന കാലം മുതൽ ആളുകൾ തിരിച്ചറിഞ്ഞ സുപ്രധാന രോഗശാന്തി ശക്തികൾ ഈ സസ്യത്തിനുണ്ട്. സന്ധികളുടെയും പേശികളുടെയും വേദന, രക്തചംക്രമണം വർദ്ധിപ്പിക്കൽ, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തൽ, മെമ്മറി മെച്ചപ്പെടുത്തൽ, മുടി വളർച്ചയെ ഉത്തേജിപ്പിക്കൽ, താരൻ അകറ്റൽ എന്നിവ ഇതിൻ്റെ ഔഷധ ഉപയോഗങ്ങളിൽ ഉൾപ്പെടുന്നു.

റോസ്മേരിയിൽ നീരോക്സികാരികൾ നല്ല തോതിലുണ്ട്. വൈറ്റമിൻ ബി–6, സി, അയൺ, കാത്സ്യം, സോഡിയം, മഗ്നീഷ്യം എന്നിവയും. ദഹനപ്രക്രിയയെ സഹായിക്കുന്നു. മാനസിക സംഘർഷവും അമിത ഭാരവും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഉയർന്ന രക്തസമ്മർദമുള്ളവർ റോസ്മേരി ഉപയോഗിക്കരുത്. ഇതിന്റെ ഇലത്തണ്ട്, പൂവ് എന്നിവയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഓയിൽ ഏറെ ഔഷധഗുണമുള്ളതാണ് പച്ചനിറമുള്ള ഇലകൾക്ക് ഒരൽപം ചവർപ്പു ചുവയാണുള്ളത്. ഉണങ്ങിയതും അല്ലാത്തതുമായ ഇലകൾ കറികളിൽ അലങ്കാരത്തിനായും രുചിക്കും ഗന്ധത്തിനുമായി ഉപയോഗിക്കുന്നു.

പ്രത്യേകിച്ച് മാംസംഭക്ഷണങ്ങളിലും സ്റ്റ്യൂ, സൂപ്പ് എന്നിവയിലുമൊക്കെ. സാധാരണഗതിയിൽ മൂന്നടിയോളം ഉയരം വയ്ക്കുന്ന ഈ സസ്യം ചിലപ്പോൾ ആറര അടി വരെ വളരാറുണ്ട്. അണുക്കളെ തടയാനും നീർവീക്കം കുറയ്ക്കാനും മുഴകളെ തടയാനുമൊക്കെ കഴിവുള്ള റോസ്മേരി ഒന്നാന്തരമൊരു ആന്റി ഒക്സിഡന്റ് കൂടിയാണ്. മൂഡ് മാറ്റങ്ങൾ, പഠനം, ഓർമ, വേദന, ഉൽകണ്ഠ, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട് ഏറെ ഗുണകരമായ ഫലങ്ങൾ നൽകുന്നു.

ഫൈറ്റോകെമിക്കൽ പഠനങ്ങളിൽ റോസ്മേരിയിൽ ടെർപെനോയ്ഡ്സ്, എസൻഷ്യൽ ഓയിലുകൾ, ആൽക്കലോയ്ഡ്, ഫ്ളനോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നതായി കണ്ടിരുന്നു. റോസ്മേരിയിലെ കാർനോസിക് ആസിഡ് എന്ന ഘടകം ശരീരത്തിലുൽപാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകൾ വഴി തലച്ചോറിനു വരാവുന്ന നാശം തടയുന്നതായി ചില പഠനങ്ങൾ പറയുന്നു. റോസ്മേരിയിൽ നിന്നുമെടുക്കുന്ന തൈലം ഒട്ടേറെ ടോയ്‌ലറ്റ് ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നു.

റോസ്മേരിയിൽ നിന്നെടുക്കുന്ന എസൻഷ്യൽ ഓയിൽ അരോമതെറപ്പിയിൽ ഉപയോഗിക്കുന്നു. അമേരിക്കയിലെ എഫ്ഡിഎ, റോസ്മേരി സത്ത് നിയന്ത്രിതമായ അളവിൽ സുരക്ഷിതമാണെന്നു പറയുന്നു. കിലോഗ്രാമിന് 400 മില്ലിഗ്രാം എന്ന അളവിൽ റോസ്മേരി സുരക്ഷിതമാണെന്നു വിദഗ്ധർ പറയുന്നു. എങ്കിലും ചില മരുന്നുകളുമായി പ്രതിപ്രവർത്തിക്കാൻ സാധ്യത ഉള്ളതിനാൽ പതിവായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ അഭിപ്രായം തേടിയശേഷം ഉപയോഗിക്കുക.

Top