CMDRF

കൂടുതല്‍ ആത്മാര്‍ത്ഥമായി കളിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ കഴിയും: ഫാഫ് ഡു പ്ലെസിസ്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയം മാത്രമാണുള്ളത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ് ബെംഗളൂരു. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസിനുള്ളത്.

ഇത്ര വലിയ ലക്ഷ്യമായിരുന്നിട്ടും കീഴടങ്ങാന്‍ റോയല്‍ ചലഞ്ചേഴ്‌സ് തയ്യാറായിരുന്നില്ല. ആ പോരാട്ടം കാണുന്നത് ഏറെ സന്തോഷിച്ചിപ്പിച്ചു. ബൗളര്‍മാര്‍ 30-40 റണ്‍സ് അധികം വിട്ടുനല്‍കി. കഴിഞ്ഞ മത്സരങ്ങളിലെ തിരിച്ചടികള്‍ താരങ്ങള്‍ മറക്കേണ്ടതുണ്ട്. കൂടുതല്‍ ആത്മാര്‍ത്ഥമായി കളിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും ഡു പ്ലെസിസ് വ്യക്തമാക്കി.

ബെംഗളൂരു നിര മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. 280 കടക്കുക എന്ന ലക്ഷ്യം വലുതായിരുന്നു. മത്സരം പേസര്‍മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ബാറ്റിംഗ് മികച്ചതാണെങ്കിലും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. പവര്‍ പ്ലേയ്ക്ക് ശേഷം റണ്‍റേറ്റ് കുറയാന്‍ പാടില്ലായിരുന്നുവെന്നും ഡു പ്ലെസിസ് പ്രതികരിച്ചു.

Top