ഇന്ത്യയിലെ ഇരുചക്ര വിപണിയിലെ രാജകീയ സാന്നിധ്യമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. റോയൽ എൻഫീൽഡ് ക്ലാസിക് 350 ൻ്റെ 2024 മോഡൽ പുറത്തിറക്കി കമ്പനി. നിരവധി മികച്ച സവിശേഷതകളോടു കൂടിയാണ് ഈ ബൈക്ക് എത്തിയിരിക്കുന്നത്. ഇതിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില രണ്ടുലക്ഷം രൂപയിൽ താഴെയാണ്. കഴിഞ്ഞ മാസമാണ് 2024 ക്ലാസിക് 350 റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശനത്തിന് എത്തിച്ചത്. ഒരു മാസത്തിനിപ്പുറം വാഹനം വിപണിയിലേക്കും എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. അഞ്ച് വേരിയന്റുകളിലാണ് പുതിയ ക്ലാസിക് 350 എത്തിയിട്ടുള്ളത്.
പുതിയ നിറങ്ങള്‍ക്കൊപ്പം ഡിസൈനില്‍ ഏതാനും മാറ്റങ്ങളും വരുത്തിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പ്, പൈലറ്റ് ലൈറ്റുകള്‍, ടേണ്‍ ഇന്റിക്കേറ്ററും, ടെയ്ല്‍ലാമ്പ് എന്നിവയാണ് പ്രധാനമാറ്റം. ബ്രേക്ക്, ക്ലെച്ച് എന്നിവയുടെ ലിവറില്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, യു.എസ്.ബി. ചാര്‍ജിംങ് സംവിധാനം, ട്രിപ്പര്‍ നാവിഗേഷന്‍ തുടങ്ങിയ സംവിധാനങ്ങളുമാണ് പുതിയ മോഡലില്‍ അധികമായി നല്‍കിയിട്ടുള്ളത്.
Also Read: ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‍യുവികൾക്ക് ഏറ്റവും മികച്ച ഓഫർ
റോയൽ എൻഫീൽഡ് പുതിയ ക്ലാസിക് 350-ൽ ജെ പ്ലാറ്റ്ഫോം എയർ കൂൾഡ് 349 സിസി എഞ്ചിൻ നിലനിർത്തി. സിംഗിൾ സിലിണ്ടർ മോട്ടോറിലാണ് ഈ എഞ്ചിൻ വരുന്നത്. ഈ ബൈക്കിലെ ഒരു വലിയ വ്യത്യാസം ഇപ്പോൾ നിങ്ങൾക്ക് ഒറ്റ ചാനൽ എബിഎസ് ഓപ്ഷൻ ലഭിക്കില്ല എന്നതാണ്. ക്ലാസിക് 350-ൻ്റെ പുതുക്കിയ മോഡലിനായി റോയൽ എൻഫീൽഡ് പിൻ ചക്രത്തിൽ ഡ്രം ബ്രേക്ക് ഉള്ള എല്ലാ വേരിയൻ്റുകളും നീക്കം ചെയ്തു. ആകര്‍ഷകമായ നിറങ്ങളും 2024 ക്ലാസിക് 350 നിരയിലേക്ക് എത്തുന്നുണ്ട്. ജോധ്പുര്‍ ബ്ലൂ, മദ്രാസ് റെഡ്, എമറാള്‍ഡ്, കമാര്‍ഡോ സാന്റ്, ബ്രൗണ്‍, സ്‌റ്റെല്‍ത്ത് തുടങ്ങിയ നിറങ്ങളിലാണ് ഈ വാഹനം എത്തുന്നത്. സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് ഈ വാഹനത്തിലെ യാത്ര സുഖകരമാക്കുന്നത്.
Also Read: ബിഗൗസ് RUV350 ഉത്പാദനം ആരംഭിച്ചു
മെക്കാനിക്കലായുള്ള പുതുമകളും ഈ വരവില്‍ ക്ലാസിക് 350-യില്‍ വരുത്തിയിട്ടില്ല. മുന്‍ മോഡലില്‍ കരുത്തേകിയിരുന്ന 349 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 2024 മോഡലിലും പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്നില്‍ 300 എം.എമ്മും പിന്നില്‍ 270 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എ.ബി.എസുമാണ് സുരക്ഷ കാര്യക്ഷമമാക്കുന്നത്.