ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരിച്ചെത്തി ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ കമ്പനിയായിരുന്ന ബി.എസ്.എ. (ബെര്‍മിങ്ഹാം സ്‌മോള്‍ ആംസ്). മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയാണ് ബി.എസ്.എയ്ക്ക് ഇന്ത്യയില്‍ പുനര്‍ജന്മം നല്‍കിയിരിക്കുന്നത്. തിരിച്ചുവരവിലെ ആദ്യ വാഹനമായി 650 സി.സി. എന്‍ജിനില്‍ ഒരുങ്ങിയിട്ടുള്ള ഗോള്‍ഡ്‌സ്റ്റാര്‍ എന്ന കരുത്തനെയാണ് എത്തിച്ചിരിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന്റെ വില 2.99 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.
1950-60 കാലഘട്ടങ്ങളില്‍ എത്തിയിട്ടുള്ള യഥാര്‍ഥ ഗോള്‍ഡ് സ്റ്റാറിന്റെ ഡിസൈനിലാണ് പുതിയ പതിപ്പും തീര്‍ത്തിരിക്കുന്നത്. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ്, ടിയര്‍ ഡ്രോപ്പ് ഷേപ്പിലെ പെട്രോള്‍ ടാങ്ക്, ഫ്ളാറ്റ് സീറ്റ്, വയര്‍ സ്പോക്ഡ് വീലുകള്‍ എന്നിവയ്ക്കൊപ്പം അല്‍പ്പം മോഡേണ്‍ ഭാവങ്ങളും ഇതില്‍ നല്‍കുന്നുണ്ട്. ട്യൂബുലാര്‍ സ്റ്റീല്‍ ഡ്യുവല്‍ ക്രാഡില്‍ ഫ്രെയിം, മുന്നിലെ 41 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്ക്, പിന്നിലെ ഫൈവ് സ്റ്റെപ്പ് പ്രീലോഡ് ട്വിന്‍ ഷോക്ക് എന്നിവ മോഡേണ്‍ ഫീല്‍ നല്‍കും.
ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോർ പരമാവധി 46.2 ബിഎച്ച്പി ഉൽപ്പാദനവും 52 എൻഎം പരമാവധി ടോർക്കും നൽകും. ബൈക്ക് പ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന മെക്കാനിക്കല്‍ ഫീച്ചറുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. 652 സി.സി ശേഷിയുള്ള ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡി.ഒ.എച്ച്.സി. ഫോര്‍ വാല്‍വ് എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 45 ബി.എച്ച്.പി. പവറും 55 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ കവാസാക്കി വൾക്കൻ എസ് , ബെനെല്ലി 502 സി തുടങ്ങിയ മോഡലുകളോടാണ് അതിന്റെ മത്സരം.