മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബറിന് അനുമതി

മുതലപ്പൊഴിയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം

മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബറിന് അനുമതി
മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബറിന് അനുമതി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ 177 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ വികസന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചു. മുതലപ്പൊഴിയിൽ ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന സർക്കാർ സമർപ്പിച്ച പുതിയ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അനുമതി നൽകിയത്. പദ്ധതി വിഹിതത്തിൻ്റെ നാൽപ്പത് ശതമാനം കേരളം വഹിക്കണമെന്നാണ് നിർദേശം. പദ്ധതിക്കായി ചിലവുവരുന്ന 177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രവും 70.80 കോടി രൂപ സംസ്ഥാനവും വഹിക്കണം.

Also Read: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

മുതലപ്പൊഴി ഫിഷിങ് ഹാർബർ വിപുലീകരണത്തോടുകൂടി 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാനാകും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ പദ്ധതിയിലൂടെ പതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി.

Top