കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവര്‍ക്ക് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാനുള്ള സഹായം എന്നിവ അടിയന്തരമായി ലഭ്യമാക്കും.
ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ മനുഷ്യസ്‌നേഹികളായ എല്ലാവരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു വയനാട്ടിലെ പുത്തുമല ദുരന്തത്തില്‍ വീട് നഷടപ്പെട്ട 15 കുടുംബങ്ങള്‍ക്ക് മലബാര്‍ ഗ്രൂപ് വീട് വെച്ചുനല്‍കിയിരുന്നു.