CMDRF

ബിജെപിയിലെ പ്രായപരിധിയിലടക്കം ആർഎസ്എസ് നിലപാട് വ്യക്തമാക്കണം; ചോദ്യങ്ങളുമായി അരവിന്ദ് കെജ്രിവാൾ

75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി

ബിജെപിയിലെ പ്രായപരിധിയിലടക്കം ആർഎസ്എസ് നിലപാട് വ്യക്തമാക്കണം; ചോദ്യങ്ങളുമായി അരവിന്ദ് കെജ്രിവാൾ
ബിജെപിയിലെ പ്രായപരിധിയിലടക്കം ആർഎസ്എസ് നിലപാട് വ്യക്തമാക്കണം; ചോദ്യങ്ങളുമായി അരവിന്ദ് കെജ്രിവാൾ

ഡല്‍ഹി: ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചും അരവിന്ദ് കെജ്രിവാൾ രംഗത്ത്. ബി ജെ പിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്.

ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആർഎസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാൽ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹൻ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാൾ ചോദിച്ചു. ജനാധിപത്യം തർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാൾ ആരോപിച്ചു. പാർട്ടിയുടെ തുടക്കക്കാലത്തെ രീതികളിൽ നിന്ന് നേതാക്കൾ മാറിയിട്ടില്ലെന്ന സന്ദേശം നൽകാനാണ് കെജ്രിവാൾ ഇന്ന് ശ്രമിച്ചത്. അഴിമതി നടത്തിയിട്ടില്ലെന്നും സാധാരണക്കാരനൊപ്പമാണെന്നും കെജ്രിവാൾ പ്രസംഗത്തിൽ ആവർത്തിച്ചു. മദ്യനയ അഴിമതി മധ്യവർഗ്ഗ വോട്ടുകൾ അകറ്റി എന്നത് മനസിലാക്കിയുള്ള പ്രചാരണങ്ങൾക്ക് ആണ് കെജ്രിവാൾ ഇന്ന് തുടക്കമിട്ടത്. ജന്തർമന്തറിൽ കെജ്രിവാളിന്‍റെ ജൻകീഅദാലത്തിന് എത്തിയത് ആയിരങ്ങളാണ്. വരുംദിവസങ്ങളിൽ ദില്ലിയിൽ കൂടുതൽ പരിപാടികൾക്ക് പാർട്ടി തീരുമാനവുമെടുത്തിട്ടുണ്ട്.

Top