CMDRF

അഞ്ചുവര്‍ഷ വികസന പദ്ധതി പ്രഖ്യാപിച്ച് ആര്‍.ടി.എ

പദ്ധതിയുടെ ഭാഗമായി അഞ്ചു വര്‍ഷത്തിനിടെ 133 പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കും

അഞ്ചുവര്‍ഷ വികസന പദ്ധതി പ്രഖ്യാപിച്ച് ആര്‍.ടി.എ
അഞ്ചുവര്‍ഷ വികസന പദ്ധതി പ്രഖ്യാപിച്ച് ആര്‍.ടി.എ

ദുബായ്: പരിസ്ഥിതി, ആരോഗ്യ സുരക്ഷ മേഖലക്ക് ഊന്നല്‍ നല്‍കുന്ന അഞ്ച് വര്‍ഷത്തെ പദ്ധതി (എച്ച്.എസ്.ഇ) പ്രഖ്യാപിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ). എമിറേറ്റില്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളിലും സേവനങ്ങളിലും ജീവനക്കാരുടെ തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്നതിന് അന്തര്‍ദേശീയ നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അഞ്ചു വര്‍ഷത്തിനിടെ 133 പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കും.

ആര്‍.ടി.എയുടെ പ്രവര്‍ത്തനങ്ങളിലുടനീളം എച്ച്.എസ്.ഇ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിര്‍മിത ബുദ്ധി ആപ്ലിക്കേഷനുകള്‍, നാലാം വ്യവസായ വിപ്ലവ സാങ്കേതിക വിദ്യകളുടെ സംയോജനം തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കുക. എല്ലാ രംഗത്തും ഉയര്‍ന്ന സുരക്ഷ നിലവാരം കൈവരിക്കുകയും നിലനിര്‍ത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആര്‍.ടി.എയുടെ തന്ത്രപരമായ പദ്ധതികളുടെ മൂന്നാമത്തെ ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് പുതിയ പദ്ധതി.

മികച്ച തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും ജീവനക്കാര്‍ക്കും സേവന ഉപഭോക്താക്കള്‍ക്കുമായി ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങള്‍ നല്‍കുന്നതിനും ആര്‍.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് ഗവേണന്‍സ് സി.ഇ.ഒ മുന അല്‍ ഉസൈമി പറഞ്ഞു.

Top