CMDRF

സ്വയം നിയന്ത്രിത യാനകളുമായി ദുബായ്

കഴിഞ്ഞ വർഷമാണ് ആദ്യമായി ഇ–സെൽഫ് ഡ്രൈവ് ബോട്ട് ആർടിഎ ഇറക്കിയത്

സ്വയം നിയന്ത്രിത യാനകളുമായി ദുബായ്
സ്വയം നിയന്ത്രിത യാനകളുമായി ദുബായ്

ദുബായ്: സ്രാങ്കില്ലാത്ത അബ്രകൾ 2027ൽ നീറ്റിലിറക്കാൻ ലക്ഷ്യമിട്ട് ദുബായ്. ഈ വർഷം തന്നെ സെൽഫ് ഡ്രൈവിങ് അബ്രകളുടെ അഞ്ചാം ഘട്ട പരീക്ഷണങ്ങൾ നടക്കുമെന്നാണ് ആർടിഎ പ്രഖ്യാപിച്ചത്. മറീനയിൽ നിന്നാണ് പുറപ്പെടുക. വിവിധ ലക്ഷ്യ സ്ഥാനങ്ങൾ മുൻകൂട്ടി നൽകും. ഇവിടങ്ങളിൽ കൃത്യമായി എത്തുന്നുണ്ടോ എന്നതാണ് പരീക്ഷിക്കുക.

2027ൽ നിശ്ചിത പാതകളിൽ മാത്രമായിരിക്കും സെൽഫ് ഡ്രൈവിങ് ബോട്ടുകൾ സർവീസ്. പിന്നീട്, കൂടുതൽ പാതകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷമാണ് ആദ്യമായി ഇ–സെൽഫ് ഡ്രൈവ് ബോട്ട് ആർടിഎ ഇറക്കിയത്.

8 യാത്രക്കാരെ ഉൾക്കൊള്ളുന്ന അബ്രയായിരുന്നു ഇത്. ജദ്ദാഫ് സ്റ്റേഷൻ മുതൽ ഫെസ്റ്റിവൽ സിറ്റി വരെ പരീക്ഷണ സഞ്ചാരം നടത്തി. 2030ൽ ആർടിഎയുടെ മൊത്തം ഗതാഗതത്തിൽ 25% സ്വയം നിയന്ത്രിത വാഹനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് ജലഗതാഗത്തിലും പരീക്ഷണം നടത്തുന്നത്.

Top