സംസ്ഥാനത്ത് റബര്‍വില റെക്കോഡ് മറികടന്നു. വ്യാഴാഴ്ച ഒരുകിലോ റബറിന് വില 244 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് വ്യാഴാഴ്ച മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു.
റബര്‍ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്പര്യപ്പെടുന്നത്. ഈ പ്രവണത വരും ദിവസങ്ങളില്‍ വില വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബറിന്റെ ആവശ്യകത വര്‍ധിച്ചതും വില ഇനിയും ഉയരാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റബര്‍ വിലയിലെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ധിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ചാര്‍ജ് കൂടിയത് ഇറക്കുമതി ലാഭകരമല്ലാതാക്കുന്നുണ്ട്.
ഷീറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഉയർന്ന വില നൽകി ചെരുപ്പ് കമ്പനികളടക്കം റബർ വാങ്ങുകയായിരുന്നു. ഒട്ടുപാല് വിലയും കുതിക്കുകയാണ്. കിലോക്ക് 158 രൂപ വരെയാണ് കര്‍ഷകർക്ക് ലഭിക്കുന്നത്. എന്നാല്‍, ലാറ്റക്സ് വില ഇടിഞ്ഞു. വ്യാഴാഴ്ച രണ്ടുരൂപ കുറഞ്ഞ് 243 രൂപയായി.
ആഭ്യന്തര വിലയ്ക്കൊപ്പം രാജ്യാന്തര വിലയിലും കയറ്റം തുടരുകയാണ്. ബാങ്കോക്കില്‍ ആര്.എസ്.എസ്1ന് 209 രൂപയാണ്. 165 രൂപ വരെ താഴ്ന്ന ശേഷമാണ് ഈ കുതിപ്പ്. രാജ്യാന്ത, ആഭ്യന്തര വിലകള്‍ തമ്മിലുള്ള അന്തരം 32 രൂപയ്ക്ക് മുകളിലാണ്. ഈ ട്രെന്റ് നിലനിന്നാല്‍ കിലോയ്ക്ക് 300 രൂപയിലേക്ക് റബര്‍ കുതിക്കാനുള്ള സാധ്യതയുണ്ട്.