ബെലഗാവി: കർണാടകയിൽ തഹസിൽദാറുടെ മുറിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. കർണാടകയിലെ ബെലഗാവി ജില്ലാ ആസ്ഥാന തഹസീൽദാർ ഓഫീസിലാണ് സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻഡായ രുദ്രണ്ണ(35)യെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് തഹസിൽദാറുടെ ചേംബറിനകത്ത് ഒരാൾ തൂങ്ങിമരിച്ചെന്ന വിവരം ലഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നീളമുള്ള തുണിയാണ് ആത്മഹത്യ ചെയ്യുന്നതിനായി രുദ്രണ്ണ ഉപയോഗിച്ചത്. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടത്തിയില്ലെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് രുദ്രണ്ണയെ പ്രേരിപ്പിച്ച കാരണം കണ്ടെത്തിയിട്ടില്ല, അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.