മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകൾ തള്ളി; എ കെ ശശീന്ദ്രൻ

മന്ത്രിയെ മാറ്റൽ തൻ്റെ അധികാര പരിധിയിൽ വരുന്നതല്ല. അത്തരം ആവശ്യങ്ങൾ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും പി സി ചാക്കോ പറഞ്ഞു

മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകൾ തള്ളി; എ കെ ശശീന്ദ്രൻ
മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകൾ തള്ളി; എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകൾ തള്ളി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് അറിയില്ലെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടന്ന യോഗത്തിൽ മന്ത്രി സ്ഥാനം ചർച്ചയായില്ല. മാധ്യമ വാർത്തകളിലൂടെയുള്ള അറിവ് മാത്രമാണുള്ളത് . പാർട്ടി നിലപാട് സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

പി സി ചാക്കോയുടെ വാക്കുകൾ:

മന്ത്രി മാറ്റത്തിൽ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നാണ് പി സി ചാക്കോ പറഞ്ഞത്. മന്ത്രി പദവി രണ്ടര വർഷക്കാലം എന്ന ധാരണയെക്കുറിച്ച് ചർച്ചയായിട്ടില്ല. എകെ ശശീന്ദ്രനെ മാറ്റുന്നതിനെ കുറിച്ച് ആരും ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന നേതൃത്വം ചർച്ച ചെയ്തിട്ടില്ല. മന്ത്രിയെ മാറ്റൽ തൻ്റെ അധികാര പരിധിയിൽ വരുന്നതല്ല. അത്തരം ആവശ്യങ്ങൾ തീരുമാനം എടുക്കേണ്ടത് ശരത് പവാറാണെന്നും പി സി ചാക്കോ പറഞ്ഞു.

Also read:എന്‍സിപിയില്‍ മന്ത്രി മാറ്റം

ഇന്ന് ചേർന്നത് സെപ്റ്റംബർ 19 ന് നടക്കുന്ന മണ്ഡല യോഗത്തെ കുറിച്ചുള്ള യോഗമാണ്. കൊച്ചിയിൽ നടന്ന ഡിസിസി യോഗത്തിൽ മന്ത്രിയെ മാറ്റാൻ ഒരു ചർച്ചയും നടന്നില്ല. ഇങ്ങനെ ഒരു വിഷയം ശരത് പവാറുമായി താൻ ചർച്ച നടത്തിയിട്ടില്ല. പാർട്ടിയിൽ പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ, എല്ലാരും സുഹൃത്തുക്കൾ. പാർട്ടിയിൽ തനിക്ക് ശത്രുക്കൾ ഇല്ല. ആരെങ്കിലും അഭിപ്രായ വ്യത്യാസം പറഞ്ഞാൽ പരിഹാരം കാണുമെന്നും പി സി ചാക്കോ വ്യക്തമാക്കി.

Top