ഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടുകാർ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട കുട്ടികളെ കണ്ടെത്തി.അതേസമയം പരീക്ഷയിൽ ഗ്രേഡ് കുറഞ്ഞപ്പോൾ രക്ഷിതാക്കളോട് സ്കൂളിലെത്താൻ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികൾ നാടുവിട്ടത്. തിരച്ചിലിനായി നിയോഗിച്ചത് ഏഴംഗ പൊലീസ് സംഘത്തെയാണ്.
തിരച്ചിലിൽ 500-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് ശേഷം ഡൽഹിയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. ഉത്തരാഖണ്ഡ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളായ ആര്യൻ ചൗരസ്യ, നിതിൻ ധ്യാൻ എന്നിവരാണ് നാടുവിട്ടത്.
Also Read: എം പോക്സിൽ ആശങ്ക വേണ്ട; ആശുപത്രികളിൽ പ്രത്യേക സജ്ജീകരണം
പരിശോധിച്ചത് 500 സിസിടിവി ക്യാമറകൾ
സാധാരണ സ്‌കൂൾ സമയം കഴിഞ്ഞും കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ഏഴ് പോലീസ് സംഘങ്ങളെ രൂപീകരിച്ച് സ്‌കൂളിലെയും പരിസര പ്രദേശങ്ങളിലെയും 500 സിസിടിവി ക്യാമറകൾ പരിശോധിച്ചു.
Also Read:വനിതാ ഡോക്ടറുടെ കൊലപാതകം: രാജിവെക്കുന്നതായി മമതയ്ക്ക് തൃണമൂൽ എംപിയുടെ കത്ത്
സെക്ടർ 25ലെ മോദി മാളിന് സമീപവും, സ്‌കൂൾ ഗേറ്റിലും സ്ഥാപിച്ച സിസിടിവി ക്യാമറകളിലാണ് വിദ്യാർഥികളെ കണ്ടത്. തിരിച്ചിലിനൊടുവിൽ 40 കിലോമീറ്റർ അകലെ ദില്ലിയിലെ ആനന്ദ് വിഹാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.