ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് റെക്കോര്‍ഡ് തകര്‍ച്ച. ഒരു ഡോളറിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയ നിരക്ക് 83 രൂപ 99 പൈസയാണ്. എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്നും പണം കൂട്ടത്തോടെ പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ തകർച്ചക്കുള്ള കാരണമായി. ഈ അടുത്തുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ വിനിമയനിരക്കിനെ ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം എണ്ണവില ഉയർന്നതും ഓഹരി വിപണിയിലെ ഫണ്ടുകൾ വലിയ രീതിയിൽ വിദേശത്തേക്ക് പോയതും രൂപയുടെ വിനിമയ മൂല്യത്തെ സ്വാധീനിക്കുകയായിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ ഭാവി വിലകൾ നാല് ശതമാനം വരെ ഉയർന്നു. മിൽട്ടൺ ചുഴലിക്കാറ്റിന് മുമ്പുണ്ടായ എണ്ണ ഉപഭോഗത്തിലെ വർധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്.
Also Read: വീണ്ടും മുകളിലോട്ട് തന്നെ; ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ
സെപ്തംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപ 98 പൈസയായിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 2.82 ഡോളർ ഉയർന്നു. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം കൂടി 75.85 ഡോളറിലെത്തി.