CMDRF

അതിര്‍ത്തിയിലേക്ക് ചീറിപ്പാഞ്ഞ യുക്രെയ്ന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി റഷ്യ

അതിര്‍ത്തിയിലേക്ക് ചീറിപ്പാഞ്ഞ യുക്രെയ്ന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി റഷ്യ
അതിര്‍ത്തിയിലേക്ക് ചീറിപ്പാഞ്ഞ യുക്രെയ്ന്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി റഷ്യ

കുര്‍സ്‌ക് മേഖലയില്‍ നുഴഞ്ഞ് കയറുന്ന യുക്രെയ്ന്‍ സേനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കി റഷ്യന്‍ സായുധസേന. പ്രദേശത്ത് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന യുക്രെയ്ന്‍ സൈനികര്‍, ടാങ്കുകള്‍, വാഹനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ റഷ്യന്‍ ഡ്രോണുകളും, ഹെലികോപ്റ്ററുകളും സജ്ജരാണെന്ന് മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് യുക്രെയ്ന്‍ സൈനികരാണ് ഈ മാസം ആദ്യം റഷ്യന്‍ അതിര്‍ത്തി കടന്നെത്തിയത്. എന്നാല്‍ വ്യോമാക്രമണത്തിലൂടെയും പീരങ്കി ആക്രമണത്തിലൂടെയും ശക്തമായ മറുപടിയാണ് റഷ്യ യുക്രെയ്‌ന് നല്‍കിയത്. യുക്രെയ്‌ന്റെ ഈ കടന്നുകയറ്റത്തെ തീവ്രവാദ പ്രവര്‍ത്തനമായാണ് മോസ്‌കോ വിശേഷിപ്പിച്ചത്.

ആക്രമണത്തില്‍ നാല് ടാങ്കുകള്‍, ഒരു ഐഎഫ്‌വി, മൂന്ന് കവചിത ഗതാഗതങ്ങള്‍, 19 കവചിത വാഹനങ്ങള്‍, എട്ട് വാഹനങ്ങള്‍, രണ്ട് പീരങ്കികള്‍, മൂന്ന് മോര്‍ട്ടാറുകള്‍ എന്നിവയുള്‍പ്പെടെ 330-ലധികം സേവന അംഗങ്ങളും 27 ഉപകരണങ്ങളുമാണ് യുക്രെയ്‌ന് നഷ്ടമായത്. കുര്‍സ്‌ക് മേഖലയിലെ യുക്രെയ്‌ന്റെ തകര്‍ച്ച സ്ഥിരീകരിക്കുന്ന വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആദ്യത്തെ വീഡിയോയില്‍, യുക്രെയ്‌ന്റെ ഒരു ലാന്‍സെറ്റ് ലോയിറ്ററിംഗ് യുഎവി റഷ്യയുടെ രഹസ്യാന്വേഷണ ഡ്രോണ്‍ തകര്‍ക്കുന്നത് കാണാം.

മറ്റൊരു വീഡിയോയില്‍ യുക്രെയ്ന്‍ സൈനിക വാഹനം ഹൈവേയില്‍ സ്ഥാപിച്ചിരിക്കുന്നതായി കാണാം, കൂടാതെ ഒരു ലാന്‍സെറ്റ് സ്‌ട്രൈക്ക് APC കത്തിനശിക്കുന്നതും, യുക്രെയ്ന്‍ സൈനികര്‍ ചിതറി ഓടുന്നതും കാണാം. മൂന്നാമത്തെ വീഡിയോയില്‍ Mi-28 ആക്രമണ ഹെലികോപ്റ്ററുകള്‍ കവചിത യൂണിറ്റുകള്‍ക്കും നേരെ റോക്കറ്റുകള്‍ തൊടുത്തുവിടുന്നത് കാണിക്കുന്നുണ്ട്.

ഹെലികോപ്റ്ററുകള്‍ക്കും, ഗൈഡഡ് മിസൈലുകള്‍ക്കും തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാകാന്‍ കഴിഞ്ഞതായി റഷ്യന്‍ സൈന്യം പറഞ്ഞു. കുര്‍സ്‌ക് മേഖലയിലും, യുക്രെയ്‌നിലെ സുമി മേഖലയിലുമാണ് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ സൈനികരെ ലക്ഷ്യമിടുന്നത്. നിലവില്‍ 22, 61, 115 യന്ത്രവല്‍കൃത ബ്രിഗേഡുകള്‍, 80, 82 ആക്രമണ ബ്രിഗേഡുകള്‍, 103, 129 ടെറിട്ടോറിയല്‍ ഡിഫന്‍സ് ബ്രിഗേഡുകള്‍ എന്നിവയാണ് നുഴഞ്ഞുകയറാന്‍ യുക്രെയ്ന്‍ സൈന്യം ഉപയോഗിച്ചിട്ടുള്ളതെന്ന് മോസ്‌കോ പറയുന്നു.

ഡോണ്‍ബാസ് പിടിച്ചെടുത്ത് റഷ്യ

ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ന്യൂയോര്‍ക്ക് നഗരത്തെ പിടിച്ചെടുത്ത് റഷ്യന്‍ സേന. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചതായി RIA നോവോസ്റ്റി റിപ്പോര്‍ട്ട് ചെയ്തു. ഡോണ്‍ബാസ് മുഴുവനായും യുക്രെയിന്‍ സേനയുടെ അധീനതയിലാണ്. ഡോണ്‍ബാസില്‍ തുടരുന്ന ആക്രമണത്തിന്റെ ഭാഗമായി റഷ്യന്‍ സൈന്യം ജൂണില്‍ ന്യൂയോര്‍ക്കിലും അയല്‍രാജ്യമായ ടോറെറ്റ്സ്‌ക് അഗ്ലോമറേഷനിലും വലിയ തോതിലുള്ള ആക്രമണം നടത്തിയിരുന്നു.

റഷ്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ ആദ്യത്തോടെ, വടക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്ക് യുക്രേനിയന്‍ സൈന്യത്തെ തിരിച്ചടിച്ച് നഗരകേന്ദ്രം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ പട്ടണത്തിന്റെ വടക്കന്‍ ഭാഗവും റഷ്യയുടെ നിയന്ത്രണത്തിന്‍ കീഴിലായി. ന്യൂയോര്‍ക്ക് പിടിച്ചെടുത്തത്തോടെ ഡോണ്‍ബാസിലെ മറ്റൊരു പ്രധാന ഉക്രേനിയന്‍ കോട്ടയായ ടോറെറ്റ്‌സ്‌കിലേക്കുള്ള വഴിയും തുറന്നിട്ടുണ്ട്. 2014-ലെ പാശ്ചാത്യ പിന്തുണയുള്ള മൈദാന്‍ അട്ടിമറിയെ തുടര്‍ന്ന് ശത്രുത പൊട്ടിപ്പുറപ്പെട്ടത് മുതല്‍ രണ്ട് പട്ടണങ്ങളും യുക്രേനിയന്‍ സൈന്യത്തിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു.

യുക്രേനിയന്‍ സൈനികരെ പിടികൂടി റഷ്യന്‍ കരിങ്കടല്‍ നാവികസേന

കുര്‍സ്‌ക് മേഖലയിലെ ഓള്‍ഗോവ്ക ഗ്രാമത്തിന് സമീപം 19 സൈനികരടങ്ങുന്ന യുക്രേനിയന്‍ രഹസ്യാന്വേഷണ സംഘത്തെ റഷ്യന്‍ കരിങ്കടല്‍ കപ്പലിലെ നാവികര്‍ പിടികൂടിയതായി റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. യുക്രേനിയന്‍ സായുധ സേനയുടെ 22-ാമത്തെ ബ്രിഗേഡില്‍ നിന്നുള്ളവരാണ് പിടിക്കപ്പെട്ടത്.

ഓഗസ്റ്റ് 6 ന്, ഉക്രേനിയന്‍ സായുധ സേനാ യൂണിറ്റുകള്‍ കുര്‍സ്‌ക് മേഖലയിലെ പ്രദേശം പിടിച്ചെടുക്കാനാരംഭിച്ച ആക്രമണത്തെ തടഞ്ഞതായി റഷ്യന്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേരി ജെറാസിമോവ് അറിയിച്ചു. ശത്രുവിനെ പരാജയപ്പെടുത്തി സംസ്ഥാന അതിര്‍ത്തിയിലെത്തി കുര്‍സ്‌ക് മേഖലയിലെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുര്‍സ്‌ക് മേഖലയിലെ പോരാട്ടത്തില്‍ യുക്രേനിയന്‍ സായുധ സേനയ്ക്ക് 3,460 സൈനികരും 50 ടാങ്കുകളും നഷ്ടമായതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്ന്‍ ഭരണകൂടം പ്രകോപനമുണ്ടാക്കിയെന്നും സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കുള്‍പ്പെടെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു. ശത്രുവിന് തക്കതായ മറുപടി നല്‍കുമെന്നും റഷ്യയുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുമെന്നും പുടിന്‍ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുര്‍സ്‌ക്, ബെല്‍ഗൊറോഡ്, ബ്രയാന്‍സ്‌ക് മേഖലകളില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ പ്രാബല്യത്തില്‍ ഉണ്ട്.

Top