ബുഡാപെസ്റ്റ്: റഷ്യയുടെ ഈ നീക്കം നാറ്റോയുടെ ഭാഗമായ യൂറോപ്യന്‍ രാജ്യങ്ങളെ മാത്രമല്ല, യുഎസിനും ഭീഷണിയാകുമെന്നും നാറ്റോ സെക്രട്ടറി ജറനല്‍ മാര്‍ക്ക് റുട്ടെ. യുക്രെയ്നിനെതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നല്‍കിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സഹായത്തിന് പകരമായി റഷ്യ ഉത്തര കൊറിയയിലേക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുകയാണെന്നും ഇതിലൂടെ ഉത്തര കൊറിയ റഷ്യ കൂട്ടുകെട്ട് വളരുകയാണെന്നുമാണ് നാറ്റോയുടെ വാദം.
Also Read : ആടിയുലഞ്ഞ് ജർമ്മൻ ഭരണ സംഖ്യം; ധനമന്ത്രിയെ പുറത്താക്കി ജർമ്മൻ ചാൻസലർ
യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റുട്ടെ ഇക്കാര്യം പറഞ്ഞത്. ഈ ഭീഷണികളെ എങ്ങനെ കൂട്ടായി നേരിടാമെന്ന് എന്ന് ചര്‍ച്ച ചെയ്യാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.