യുദ്ധത്തിൽ കൊല്ലപ്പെട്ട 500 സൈനികരുടെ മൃതദേഹങ്ങൾ റഷ്യൻ സേന യുക്രെയ്ന് കൈമാറി.യുക്രെയ്‌നിലെ കിഴക്കൻ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ അവ്‌ഡിവ്ക പട്ടണത്തോടു ചേർന്ന പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം സൈനികർ കൊല്ലപ്പെട്ടത്.
മൃതദേഹങ്ങൾ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധിച്ചശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം മൃതദേഹങ്ങൾ യുക്രെയിനിലേക്ക് അയക്കുന്നത്.