ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി

ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്-400 ട്രയംഫിന് ലോകത്തെ എല്ലാ മിസൈലുകളെയും തകര്‍ക്കാന്‍ ശേഷിയുണ്ട്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി

ധുനിക ആയുധങ്ങള്‍ അണിനിരത്തി ആക്രമിച്ചിട്ടും ഇറാനില്‍ അത് ഏശാതിരുന്നത് റഷ്യന്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രതിരോധിച്ചത് കൊണ്ടാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇക്കാര്യം, ഇസ്രയേലും അമേരിക്കയും പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഈ രാജ്യങ്ങളെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലായാണ് ഈ വിവരങ്ങ
ളെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇറാന്റെ വ്യോമപ്രതിരോധ കരുത്തിനും, ആയുധ കരുത്തിനും പിന്നാലെയാണിപ്പോള്‍ സി.ഐ.എയും മൊസാദുമുള്ളത്.

സ്‌കൈ ന്യൂസ് അറേബ്യയുടെ റിപ്പോര്‍ട്ടനുസരിച്ച് ഒക്ടോബര്‍ 1 ന് ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഒക്ടോബര്‍ 26 ന് ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ റഷ്യ ഇറാന് രഹസ്യവിവരം നല്‍കിയിരുന്നു. ടെഹ്റാന്‍ പ്രവിശ്യയിലെയും മറ്റ് പ്രദേശങ്ങളിലെയും ഏതൊക്കെ സൈനിക ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുക എന്നതിന്റെ കൃത്യമായ വിവരങ്ങളാണ് റഷ്യന്‍ ഇന്റലിജന്‍സ് നല്‍കിയിരുന്നത്. ഇതോടെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇറാന് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. ”വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം സജീവമാക്കിയപ്പോള്‍ ഉണ്ടായ വലിയ ശബ്ദമാണ് സ്‌ഫോടനമായി പ്രദേശത്തെ ജനങ്ങള്‍ തെറ്റിധരിച്ചതെന്നാണ് ഇറാന്‍ സൈനിക കേന്ദ്രങ്ങളും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Russia

റഷ്യ എന്തൊക്കെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് ഇറാന് നല്‍കിയിരിക്കുന്നത് എന്നതാണിപ്പോള്‍ അമേരിക്കന്‍ ഏജന്‍സികളുടെ തലപുകയ്ക്കുന്നത്. ഇറാന്‍, ആണവശക്തിയായി മാറുന്നതിനാല്‍ ഇസ്രയേലിന് മാത്രമല്ല തങ്ങള്‍ക്കും അത് വലിയ ഭീഷണിയാകുമെന്നാണ് അമേരിക്ക കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ഇറാനെ ആക്രമിക്കാന്‍… ആയുധങ്ങള്‍ക്ക് പുറമെ ഇറാഖിലെ അമേരിക്കന്‍ വ്യോമമേഖലയും ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നത്. ഇറാനിലേക്ക് നേരിട്ട് പ്രവേശിക്കാതെ ഇറാഖിലെ വ്യോമപാതയില്‍ നിന്നും ഇറാനെ ആക്രമിച്ചത് തന്നെ പ്രത്യാക്രമണം ഭയന്നാണ്.

മിസൈലുകളാല്‍ സമ്പന്നമായ രാജ്യമാണ് ഇറാന്‍. മാത്രമല്ല, എന്തൊക്കെ ആയുധങ്ങള്‍ റഷ്യ – ഇറാന് നല്‍കി എന്നതിലും, വ്യക്തമായ ധാരണ ഇസ്രയേലിനില്ല.റഷ്യയുടെ എസ് 400 ട്രയംഫ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഈ ടെക്‌നോളജി ഇറാന്… റഷ്യ നല്‍കിയതായ ഒരു തെളിവും പുറത്ത് വന്നിട്ടില്ല. എന്നാല്‍, റഷ്യന്‍ ആയുധങ്ങള്‍ അടങ്ങിയ നിരവധി കപ്പലുകള്‍ ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നതിനും എത്രയോ മുമ്പേ അതായത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇറാനില്‍ വന്നുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ ഇറാന്‍ പ്രതിരോധത്തെ സംശയത്തോടെയാണ് അമേരിക്കയും ഇസ്രയേലും വീക്ഷിക്കുന്നത്. റഷ്യയുടെ എസ് 400 ട്രയംഫോ അതല്ലെങ്കില്‍ പഴയ എസ് 300 സിസ്റ്റമോ ഇറാനില്‍ ഉണ്ടെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

Iran

ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് എസ് 300 സിസ്റ്റത്തില്‍ നിന്നും അപ്‌ഗ്രേഡ് ചെയ്തിട്ടുള്ളതാണ്. എസ് 400 ട്രയംഫും തങ്ങള്‍ക്ക് നല്‍കണമെന്ന് ഇറാന്‍ റഷ്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ റഷ്യ ഇപ്പോള്‍ അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ശത്രുവിനെ പ്രതിരോധിക്കാന്‍ മാത്രമല്ല ആക്രമിക്കാനും കഴിയുന്ന അഞ്ചുതരം മിസൈലുകള്‍ കൈകാര്യം ചെയ്യുന്ന എസ്-400 ട്രയംഫ് ലോകത്തെ ഏക വ്യോമപ്രതിരോധ സംവിധാനമാണ്. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗം സഞ്ചരിക്കുന്ന ഈ റഷ്യന്‍ കവചത്തില്‍ നിന്നും പ്രതിരോധ മിസൈലുകള്‍… മണിക്കൂറില്‍ 10,000 കിലോമീറ്റര്‍ വരെ വേഗത്തില്‍ തൊടുക്കാന്‍ കഴിയും. ഇതിലെ 72 മിസൈല്‍ വിക്ഷേപിണികളില്‍ നിന്നും 384 മിസൈലുകള്‍ വരെ കൈകാര്യം ചെയ്യാമെന്ന സവിശേഷതയുമുണ്ട്.

400 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വച്ച് എഫ്-35 പോലുള്ള ആധുനിക ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യോമ ലക്ഷ്യങ്ങളെ കണ്ടെത്തി നശിപ്പിക്കാനുള്ള കഴിവും ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിനുണ്ട്. അമേരിക്കയും ഇസ്രായേലി വ്യോമസേനയും എഫ്-35 വിമാനങ്ങളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ അവര്‍ ഭയപ്പെടുക തന്നെ വേണം. സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളില്‍ എസ്-400 ട്രയംഫ് സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുള്ളതിനാല്‍ ഇത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും യുദ്ധവിമാനങ്ങള്‍ക്ക് നിലവില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനുപിന്നാലെ, ഇറാനിലും വ്യാപകമായി എസ് 400 ട്രയംഫ് വിന്യസിക്കപ്പെടുന്നത് അമേരിക്കയുടെ പശ്ചിമേഷ്യയിലെ അജന്‍ഡകള്‍ക്കാണ് തിരിച്ചടിയാകുക.

America Flag

അമേരിക്ക വല്ലാതെ ഭയപ്പെടുന്ന ഈ ടെക്‌നോളജി ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 40,000 കോടിക്കാണ് എസ് 400 ട്രയംഫ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. അമേരിക്കന്‍ ഉപരോധ ഭീഷണി മറികടന്നായിരുന്നു ഈ ഇടപാട് നടന്നിരുന്നത്. ലോകത്തിലെ വലിയ ആയുധ വിപണികളിലൊന്നായ ഇന്ത്യയുമായുള്ള കച്ചവടമാണ് ഇതുവഴി അമേരിക്കയ്ക്ക് നഷ്ടമായിരിക്കുന്നത്. ഇന്ത്യ, എസ് 400 ട്രയംഫ് വാങ്ങുന്നതിനെ അമേരിക്ക എതിര്‍ക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇന്ത്യ ദക്ഷിണേഷ്യയില്‍ അജയ്യ ശക്തിയായി മാറും എന്നത് തന്നെയാണ്. എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം വരുന്നതോടെ പാകിസ്ഥാനുമേല്‍ ഇന്ത്യ അപ്രമാദിത്വം നേടുന്നതും അമേരിക്ക താല്‍പര്യപ്പെടുന്നില്ല. മാത്രമല്ല, അമേരിക്കയുടെ കരുത്തുള്ള പോര്‍വിമാനങ്ങളായ എഫ്16, എഫ്35 എന്നിവയടക്കമുള്ളവയെ നേരിടാന്‍ ഇന്ത്യയ്ക്കും ഇനി സാധിക്കും.

ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്-400 ട്രയംഫിന് ലോകത്തെ എല്ലാ മിസൈലുകളെയും തകര്‍ക്കാന്‍ ശേഷിയുണ്ട്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് എസ്-400 ട്രയംഫില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 സംവിധാനത്തേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയുടെ എസ് 400 ട്രയംഫ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ് 400 ട്രയംഫ്. പാട്രിയട്ടില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ എസ് 400 ട്രയംഫില്‍ നിന്നും ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇത് തന്നെയാണ് എസ് 400 ട്രയംഫിന്റെ പ്രധാന ശക്തിയും.

S-400 Triumf

അറുനൂറ് കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറ് ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്ന് ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിന് സാധിക്കും. രാകേഷ് കൃഷ്ണ സിംഹയുടെ ‘റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്’ ബ്ലോഗ് അനുസരിച്ച് എസ് 400 ട്രയംഫിന്… മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയില്‍ ടാര്‍ഗറ്റിന് മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണിത്. ഇസ്രയേലിന്റെ കൈവശമുള്ള ‘അയണ്‍ ഡോമുകള്‍ എസ് 400 ട്രയംഫിന് മുന്നില്‍ ഒന്നുമല്ലെന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇറാന്‍, എസ് 400 ട്രയംഫ് സ്വന്തമാക്കുന്നത് ഇസ്രയേലിന് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റര്‍ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 ന് അതിനെ ലക്ഷ്യംവയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400 ട്രയംഫിനെ വെല്ലുവിളിക്കാന്‍ എഫ്-35 നാവില്ല. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

വീഡിയോ കാണാം

Top