റഷ്യയുടെ സഹായത്തോടെ ഇറാന്‍ ബഹിരാകാശ രംഗത്തേയ്ക്കും ചുവടുകള്‍ വെയ്ക്കുന്നു. ഇറാനില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലേക്ക് എത്തിച്ച് റഷ്യന്‍ റോക്കറ്റ്. റഷ്യയും ഇറാനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്.
സോയൂസ്-2.1 ബഹിരാകാശ പേടകം വിദൂര കിഴക്കന്‍ റഷ്യയിലെ വോസ്റ്റോക്‌നി കോസ്മോഡ്രോം ലോഞ്ച്പാഡില്‍ നിന്നാണ് ആകാശത്തേയ്ക്ക് ഉയര്‍ന്നത്. ചൊവ്വാഴ്ച വിക്ഷേപണം കഴിഞ്ഞ് ഒമ്പത് മിനിറ്റിന് ശേഷം പേലോഡ് നിയുക്ത ഭ്രമണപഥത്തില്‍ എത്തിച്ചു.
ഭൂമിക്ക് ചുറ്റുമുള്ള കാലാവസ്ഥ നിരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത രണ്ട് റഷ്യന്‍ ഇയോനോസ്‌ഫെറ-എം ഉപഗ്രഹങ്ങളും ഇറാനില്‍ നിന്നുള്ള 53 ചെറിയ ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി റോസ്‌കോസ്മോസ് പറഞ്ഞു. 53 ചെറിയ ഉപഗ്രഹങ്ങളില്‍, ഒരു ഉപഗ്രഹമായ കൗസര്‍, ചെറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഹോധോഡ് എന്നിവയാണെന്ന് ഭ്രമണപഥത്തിലെത്തിയതെന്ന് തിരിച്ചറിഞ്ഞു. കൂടാതെ റഷ്യന്‍-ചൈനീസ് വിദ്യാര്‍ത്ഥി ഉപഗ്രഹമായ ദ്രുഷ്ബ അതുര്‍ക്കും ഭ്രമണപഥത്തില്‍ എത്തി.
Also Read: ‘ഇസ്രയേലിലും രക്ഷയില്ലാതെ നെതന്യാഹു’; പ്രതിരോധ മന്ത്രിയെ പുറത്താക്കി രാഷ്ട്രീയ കരുനീക്കം
2019ല്‍ ഉപഗ്രഹം രൂപകല്പന ചെയ്യാന്‍ തുടങ്ങിയ ഒമിദ്ഫാസ കമ്പനി നിര്‍മ്മിച്ച കൗസര്‍ രാജ്യത്തിന്റെ സ്വകാര്യ മേഖലയ്ക്ക് വേണ്ടി ആദ്യമായി വിക്ഷേപിച്ചതാണെന്ന് ഇറാനും സ്ഥിരീകരിച്ചു. കൗസറിന് മൂന്ന് വര്‍ഷമാണ് ആയുസ് എന്നും ഹോഡോദ് നാല് വര്‍ഷത്തേക്ക് ആയിരിക്കും പ്രവര്‍ത്തിക്കുക എന്നും ഇറാന്‍ പറഞ്ഞു.
2022 ല്‍,ഇറാന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഖയ്യാം റഷ്യന്‍ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഇത് ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരം റഷ്യയില്‍ നിര്‍മ്മിച്ചതായിരുന്നു. ഇറാന്റെ മറ്റൊരു ഉപഗ്രഹമായ പാര്‍സ്-1 ഫെബ്രുവരിയില്‍ റഷ്യ ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഭ്രമണപഥത്തില്‍ നിന്ന് ഇറാന്റെ ഭൂപ്രകൃതി സ്‌കാന്‍ ചെയ്യുന്ന ഒരു ഗവേഷണ ഉപഗ്രഹമാണ് പാര്‍സ്-1.
Also Read: അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം
Also Read: അമേരിക്കയെ പോലും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുമ്പോള്‍
റഷ്യയും ഇറാനും വിവിധ മേഖലകളില്‍ ബന്ധം വിപുലപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഏറ്റവും പുതിയ ഉപഗ്രഹ വിക്ഷേപണം എന്നത് ശ്രദ്ധേയമാണ്. യുക്രേനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഉപയോഗിക്കുന്നതിന് റഷ്യയ്ക്ക് ഇറാന്‍ ഡ്രോണുകള്‍ നല്‍കിയെന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആരോപണങ്ങള്‍ക്കിടെയാണ് ഇറാന്‍ ഉപഗ്രഹങ്ങളെ റഷ്യ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്.
അതേസമയം, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ റഷ്യ സന്ദര്‍ശനത്തിനൊരുങ്ങുകയാണ്. സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കാന്‍ പോകുന്ന ”സമഗ്ര തന്ത്രപരമായ പങ്കാളിത്തം” ഉപയോഗിച്ച് തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇറാനും റഷ്യയും പദ്ധതിയിടുന്നത്.
അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ഇറാന്റെ ബഹിരാകാശ ദൗത്യങ്ങള്‍ തുടരെ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു റഷ്യ ഇറാന്റെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, റഷ്യയുമായും ചൈനയുമായും സഖ്യത്തിലേക്ക് രാജ്യം കൂടുതല്‍ അടുക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇറാനിലേക്കുള്ള റഷ്യയുടെ ആയുധങ്ങളും സാങ്കേതിക വിദ്യകളും അമേരിക്കയ്ക്ക് നയതന്ത്രപരവും സുരക്ഷാപരവുമായ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇറാന്‍ ചില അത്യാധുനിക സൈനിക മിസൈലുകള്‍ വികസിപ്പിക്കുകയും, ഈ മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയായ വന്‍ നശീകരണ ആയുധങ്ങളാല്‍ സായുധമായ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കുകയും ചെയ്തതോടെ അമേരിക്കയുടെ ഭീതി വര്‍ദ്ധിച്ചു.
Also Read: യുക്രെയിന്റെ വളര്‍ച്ചയും തളര്‍ച്ചയും
ഇറാനുമായി തുറന്ന ആണവ സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകത്തിലെ ഏക രാജ്യമായതിനാല്‍ ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിയെ സഹായിക്കുന്നതില്‍ റഷ്യ അന്താരാഷ്ട്ര മാനദണ്ഡം ലംഘിക്കുകയാണ്.
അതേസമയം, ഇറാന്റെ മിസൈല്‍, ഡബ്ല്യുഎംഡി പ്രോഗ്രാമുകള്‍ എന്നെങ്കിലും റഷ്യന്‍ താല്‍പ്പര്യങ്ങള്‍ക്ക്-ഒരുപക്ഷേ റഷ്യയെപ്പോലും ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചിലര്‍ ഭയപ്പെടുന്നു. എന്നാല്‍, ഇറാനുമായുള്ള ബന്ധം നില്‍നില്‍ക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം ആയുധങ്ങളും സാങ്കേതിക വിദ്യകളും കൈമാറ്റം ചെയ്യുമെന്ന് നയത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.
Also Read: അഴിഞ്ഞ് വീണത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുഖംമൂടി
എന്നാല്‍ ഇറാന് ദീര്‍ഘദൂര മിസൈലുകളും ആണവായുധങ്ങളും നിര്‍മ്മിക്കാന്‍ കഴിവില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ലോകശക്തിയായ റഷ്യയുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഇറാന്‍ തങ്ങളുടെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ റഷ്യയുടെ സഹായം തേടിയത്.