റഷ്യയില്‍ ജനസംഖ്യ നിരക്ക് കുറയുന്നു

ആദ്യമായാണ് ജനനം ഒരു ലക്ഷത്തില്‍ താഴെയായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

റഷ്യയില്‍ ജനസംഖ്യ നിരക്ക് കുറയുന്നു
റഷ്യയില്‍ ജനസംഖ്യ നിരക്ക് കുറയുന്നു

മോസ്‌കോ: സംഘർഷ ഭൂമിയായി മാറിയ റഷ്യയില്‍ ജനനനിരക്ക് കുറയുന്നതായി റിപ്പോർട്ട്. അതേ സമയം മരണ നിരക്ക് ഉയർന്നിട്ടുമുണ്ട്. റഷ്യയില്‍ 1999ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യത്തെ ആറു മാസങ്ങളില്‍ രേഖപ്പെടുത്തി. ഒരു ലക്ഷത്തില്‍ താഴെയാണ് ജൂണിലെ ജനനങ്ങള്‍. ഇതോടെ റഷ്യയില്‍ ജനസംഖ്യയും കുറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധവും ജനസംഖ്യ കുറയുന്നതും റഷ്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വീസ് റോസ് സ്റ്റാറ്റ് പ്രസിദ്ധീകരിച്ച ഡേറ്റ അനുസരിച്ച് 2024ന്റെ ആദ്യ പകുതിയില്‍ റഷ്യയില്‍ 599,600 കുട്ടികളാണ് ജനിച്ചത്. ഇത് 2023ലെ അതേ കാലയളവിനേക്കാള്‍ 16,000 കുറവാണ്. 1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ജൂണില്‍ നവജാതശിശുക്കളുടെ എണ്ണം ആറു ശതമാനം കുറഞ്ഞ് 98,600 ആയി.

Also Read: പെൻഷൻകാർക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടൻ

ആദ്യമായാണ് ജനനം ഒരു ലക്ഷത്തില്‍ താഴെയായതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയിലെ ജനസംഖ്യയുടെ സ്വാഭാവികമായ ഇടിവ് ഈ വര്‍ഷം ത്വരിതഗതിയിലായി. ജനുവരി മുതല്‍ ജൂണ്‍ വരെ 325,100 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49,000 കൂടുതലാണ്.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കുടിയേറ്റക്കാരുടെ 20.1 ശതമാനം വളര്‍ച്ചയാണ് ജനസംഖ്യാ കുറവ് നികത്താന്‍ സാധിച്ചത്. ജനനനിരക്ക് മെച്ചപ്പെടുത്തുന്നതിന് ‘പ്രത്യേക ഡെമോഗ്രാഫിക് ഓപ്പറേഷന്‍’ ആവശ്യമാണെന്ന് റഷ്യയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ഡുമയിലെ കുടുംബങ്ങളുടെ സംരക്ഷണ സമിതിയുടെ തലവനായ നീന ഒസ്റ്റാനീന പറഞ്ഞു.

Top