ചൈനയുടെ എയര്‍ഷോ 2024-ല്‍ തങ്ങളുടെ പുതിയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് അവതരിപ്പിച്ച് റഷ്യ. സുഖോയ് su-57 e എന്ന അത്യാധുനിക സൂപ്പര്‍സോണിക് വിമാനമാണ് ചൈനീസ് നഗരമായ സുഹായില്‍ പറന്നിറങ്ങിയത്. റഷ്യന്‍ പൈലറ്റ് സെര്‍ജി ബോഗ്ദാനായിരുന്നു വിമാനം പറത്തിയത്. മള്‍ട്ടിറോള്‍ ഫൈറ്റര്‍, Su-57 റഡാറുകളെ ഒഴിവാക്കാനും വ്യോമ പ്രതിരോധ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യോമ, കര ലക്ഷ്യങ്ങള്‍ ആക്രമിക്കാനും രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. സുഖോയ് വികസിപ്പിച്ച ഈ വിമാനത്തില്‍ സ്റ്റെല്‍ത്ത്, സൂപ്പര്‍മാനുവറബിലിറ്റി, സൂപ്പര്‍ ക്രൂയിസ്, ഇന്റഗ്രേറ്റഡ് ഏവിയോണിക്‌സ്, വലിയ പേലോഡ് കപ്പാസിറ്റി എന്നിവ ഉള്‍പ്പെടുന്നു. ആദ്യത്തെ Su-57 2020 ല്‍ റഷ്യന്‍ എയ്റോസ്പേസ് ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്.
2022-ലാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ റഷ്യയ്ക്കായുള്ള Su-57 ജെറ്റ് യുദ്ധവിമാനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ‘റോസ്റ്റിക്’ ആരംഭിക്കുന്നത്. അന്താരാഷ്ട്ര ആയുധ വ്യാപാരത്തിനായുള്ള റഷ്യന്‍ സ്റ്റേറ്റ് ഏജന്‍സിയായ റോസോബോനെക്‌സ്‌പോര്‍ട്ട് ആണ് പ്രദര്‍ശനത്തിന്റെ സംഘാടകന്‍. SU-57 യുദ്ധവിമാനങ്ങള്‍ കൂടാതെ, റോസോബോറോനെക്സ്പോര്‍ട്ട് അത്യാധുനിക വ്യോമ വിക്ഷേപണ ആയുധങ്ങള്‍, വിശാലമായ ഹെലികോപ്റ്ററുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനെത്തിയിരുന്നു. പുതിയ തലമുറ X-69 മള്‍ട്ടിഫങ്ഷണല്‍ സ്റ്റെല്‍ത്ത് എയര്‍-ടു-ഗ്രൗണ്ട് ഹൈ-പ്രിസിഷന്‍ ക്രൂയിസ് മിസൈല്‍, ഗ്രൊം-E1 എയര്‍-ലോഞ്ച്ഡ് ഗൈഡഡ് മിസൈല്‍, K08BE കറക്റ്റഡ് ഏരിയല്‍ ബോംബ്, UPAB-1500B-E ഗൈഡഡ് ഗ്ലൈഡിംഗ് ഏരിയല്‍ ബോംബ് എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.
Also Read: ഇസ്രയേലിനെയും ഇറാനെയും ഒപ്പം കൂട്ടാൻ ട്രംപ്; വലിയ വിട്ടുവീഴ്ചകൾ ആവശ്യമോ?
ചൈനയുടെ പതിനഞ്ചാമത് എയര്‍ഷോ നവംബര്‍ 12 മുതല്‍ 17 വരെയാണ് നടക്കുക. 47 രാജ്യങ്ങളില്‍ നിന്നുള്ള 150 വിദേശ പ്രദര്‍ശകര്‍ സൈനിക, സിവില്‍ വിമാനങ്ങള്‍, ബഹിരാകാശ സാങ്കേതികവിദ്യ, ആയുധങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധങ്ങള്‍ എന്നിവയും അവതരിപ്പിക്കുന്നു.
തായ്വാനിലും ദക്ഷിണ ചൈനാ കടലിലും വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയില്‍ അമേരിക്കയുമായുള്ള പ്രാദേശിക സൈനിക ആധിപത്യത്തിനായി മത്സരിക്കുന്നതിനാല്‍ ആഭ്യന്തര ബഹിരാകാശ രൂപകല്‍പ്പനയും നിര്‍മ്മാണ ശേഷിയും വികസിപ്പിക്കുക എന്നത് ചൈനയുടെ തന്ത്രപരമായ മുന്‍ഗണനയാണ്.
Also Read: കടലിനടിയില്‍ പടയൊരുക്കവുമായി അമേരിക്കയും ബ്രിട്ടണും
വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ചൈനയും ശ്രമിക്കുന്നു, അടുത്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഉത്ഭവിച്ച വ്യാപാര രംഗത്തെ ആശങ്ക, വ്യാപാര താരിഫുകള്‍ വര്‍ദ്ധിപ്പിക്കുമോ എന്നതിനെ കുറിച്ചായിരുന്നു. ഇതുതന്നെയായിരുന്നു ചൈനയേയും റഷ്യയേയും കൂടുതല്‍ അടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇരു രാഷ്ട്രങ്ങളും ചേര്‍ന്ന് ഒരു വലിയ എയര്‍ ഷോ സംഘടിപ്പിച്ചത്.
ലോകത്തെ ഏറ്റവും വലിയ സൈനികബലമുള്ളത് റഷ്യയ്ക്കാണ്. 9 ലക്ഷത്തിലധികം സൈനികരാണ് റഷ്യയുടെ ശക്തി. റഷ്യയുടെ പ്രതിരോധ ബജറ്റ് 4100 കോടി ഡോളറാണ്. 74 യുദ്ധക്കപ്പലുകളും 51 മുങ്ങിക്കപ്പലുകളും റഷ്യയ്ക്ക് സ്വന്തമായുണ്ട്. 13,367 ടാങ്കറുകളും 5934 പീരങ്കികളും 19,783 കവചിത യുദ്ധവാഹനങ്ങളും,1328 യുദ്ധവിമാനങ്ങളും 478 യുദ്ധ ഹെലികോപ്ടറുകളും റഷ്യയ്ക്കുണ്ട്. ഇതുകൂടാതെ അത്യാധുനിക സജ്ജീകരണങ്ങളുള്ള നിരവധി പോര്‍വിമാനങ്ങളും റഷ്യയുടെ സ്വന്തമാണ്.
Also Read:ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍
അതേസമയം, രണ്ടാഴ്ച മുമ്പ് റഷ്യ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം അമേരിക്കയെ ആക്രമിക്കാന്‍ തയ്യാറാണെന്ന കൃത്യമായ പ്രഖ്യാപനം കൂടിയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവായുധമുള്ള റഷ്യയുടെ പുതിയ നീക്കം അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. റഷ്യയുടെ കൈവശമുള്ള ആയുധങ്ങളും റഷ്യന്‍ കാലാള്‍പ്പടയും യുദ്ധോപകരണങ്ങളും അമേരിക്കയ്ക്ക് മാത്രമല്ല നാറ്റോ സഖ്യരാജ്യങ്ങളെയും ഇപ്പോൾ വിറപ്പിച്ചിരിക്കുകയാണ്.