CMDRF

റഷ്യ-യുക്രൈൻ യുദ്ധം: സമാധാന ചർച്ചയിൽ ഇടനിലക്കാരാകാമെന്ന് പുടിൻ

സമാധാന ചർച്ചകൾക്ക് ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ഇടനിലക്കാരാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.

റഷ്യ-യുക്രൈൻ യുദ്ധം: സമാധാന ചർച്ചയിൽ ഇടനിലക്കാരാകാമെന്ന് പുടിൻ
റഷ്യ-യുക്രൈൻ യുദ്ധം: സമാധാന ചർച്ചയിൽ ഇടനിലക്കാരാകാമെന്ന് പുടിൻ

ന്യൂഡൽഹി: യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ഇടനിലക്കാരാകാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യൻ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈനുമായുള്ള സമാധാന ചർച്ചയ്ക്ക് ഇടനിലക്കാരാകാൻ സാധ്യതയുള്ള രാജ്യങ്ങൾ എതൊക്കെ എന്ന ചോദ്യത്തിനായിരുന്നു വ്ളാഡിമർ പുടിൻ ചൈന, ഇന്ത്യ, ബ്രസീൽ എന്ന് മറുപടി നൽകിയത്. ഞങ്ങൾക്ക് പരസ്പര വിശ്വാസമുണ്ട്, അവരുമായി സമ്പർക്കത്തിലാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഉടമ്പടി ചർച്ചകൾ തുടരാൻ യുക്രൈൻ തയ്യാറാണെങ്കിൽ താനും അതിന് തയ്യാറാണെന്നും പുടിൻ കൂട്ടിച്ചേർത്തു.

Also Read: ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു

യുക്രൈൻ – റഷ്യ സംഘർഷം ഇരു രാജ്യങ്ങളും നേരിട്ട് അല്ലാതെ തമ്മിലുള്ള ചർച്ചകളിൽ മൂന്നാമതൊരു രാജ്യത്തെ ഇടനിലക്കാരാക്കിക്കൊണ്ടുള്ള സമാധാന ചർച്ചകൾക്കാണ് പുടിൻ വഴി തുറന്നിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രൈൻ സന്ദർശനത്തിന് പിന്നാലെയാണ് പുട്ടിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Top