CMDRF

റഷ്യ-യുക്രെയ്ന്‍ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടു

റഷ്യ-യുക്രെയ്ന്‍ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടു
റഷ്യ-യുക്രെയ്ന്‍ സംഘർഷത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടു

ഷ്യ യുക്രെയിന്‍ സംഘർഷത്തില്‍ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. മൃതദേഹം ഉടന്‍ വിട്ടുനല്‍കണമെന്ന് റഷ്യയോട് ആവശ്യപെട്ടിട്ടുണ്ട്.

റഷ്യന്‍ സൈന്യത്തിലുള്ള മുഴുവന്‍ ഇന്ത്യക്കാരെയും വിട്ടയയ്ക്കാക്കാന്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈന്യത്തില്‍ സഹായികളായി എടുത്ത രണ്ടു പേര്‍ നേരത്തേയും കൊല്ലപെട്ടിരുന്നു. റഷ്യയില്‍ തൊഴില്‍ തേടുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. നേരത്തെ വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ പെട്ട് റഷ്യന്‍ സൈന്യത്തില്‍ ചേരേണ്ടിവന്ന നിരവധി ഇന്ത്യക്കാര്‍ മടങ്ങിയെത്തിയിരുന്നു.

ഭാവിയില്‍ ഇത്തരം റിക്രൂട്ട്‌മെമെന്റുകള്‍ നടക്കാതിരിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യന്‍ സൈന്യത്തിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 200 പേരെ എങ്കിലും ഇന്ത്യയില്‍ നിന്ന് നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. വലിയ ശമ്പളം വാഗ്ദാനം ചെയ്തും സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയുമാണ് റഷ്യന്‍ സൈന്യത്തില്‍ സഹായികള്‍ക്കായി റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്.

Top