ഹൈബ്രിഡ് യുദ്ധമുഖം തുറക്കുമെന്ന് റഷ്യ; യുക്രെയ്നിലെ അമേരിക്കൻ എംബസി പൂട്ടി

അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്

ഹൈബ്രിഡ് യുദ്ധമുഖം തുറക്കുമെന്ന് റഷ്യ; യുക്രെയ്നിലെ അമേരിക്കൻ എംബസി പൂട്ടി
ഹൈബ്രിഡ് യുദ്ധമുഖം തുറക്കുമെന്ന് റഷ്യ; യുക്രെയ്നിലെ അമേരിക്കൻ എംബസി പൂട്ടി

വാഷിങ്ടൺ: വ്യോമാക്രമണ ഭീഷണിയെ തുടർന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ അമേരിക്കൻ എംബസി പൂട്ടി. ബുധനാഴ്ചയാണ് എംബസി അടക്കുന്ന വിവരം അമേരിക്ക ഔദ്യോഗികമായി അറിയിച്ചത്. അതേസമയം എംബസി പൂട്ടിയ വിവരം സ്ഥിരീകരിച്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചു. കീവിലെ അമേരിക്കൻ പൗരൻമാരോട് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്.

അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. നേരത്തെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തിൽ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പിൽ ആകമാനം ആശങ്ക പടർന്നിരുന്നു.

Also Read : ഇന്ത്യയെ അവഗണിച്ച് ബംഗ്ലാദേശ് പാകിസ്ഥാന് കൈകൊടുത്തു; വെല്ലുവിളിയായി പുതിയ സഖ്യം

റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയതോടെയാണ് യൂറോപ്പ് കനത്ത ജാഗ്രത പുലർത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് ഭീതിപ്പെടുത്തുന്ന റിപ്പോർട്ടുകൾ.

Top