യുക്രെയ്നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ഏറെക്കുറെ നിശബ്ദതപാലിച്ചുവരികയാണെങ്കിലും റഷ്യയെ പ്രകോപിക്കാന്‍ യുക്രേനിയ മനപൂര്‍വ്വം ശ്രമിച്ചുവരികയാണ്. അതിനാല്‍ തന്നെ റഷ്യയും വെറുതെയിരിക്കുന്നില്ല. റഷ്യ ഇടയ്ക്കിടെ യുക്രെയ്‌നിനെതിരെ ആക്രമണം നടത്തുന്നില്ലെങ്കിലും കൊടുക്കുന്ന തിരിച്ചടികള്‍ ഏറെ ശക്തമാണ്.
‘ഏറ്റവും ശക്തമായ’ റഷ്യന്‍ ആക്രമണമാണ് ഇപ്പോള്‍ യുക്രെയ്‌നിലെ സൈന്യം നേരിടുന്നതെന്ന് യുക്രേനിയന്‍ സായുധ സേനയുടെ ഉന്നത കമാന്‍ഡര്‍ ജനറല്‍ അലക്സാണ്ടര്‍ സിര്‍സ്‌കി പറയുന്നു.
ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ കരേല്‍ റെഹ്കയുടെ നേതൃത്വത്തിലുള്ള ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള സൈനിക പ്രതിനിധികളുമായി ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിര്‍സ്‌കി ഇക്കാര്യം പുറത്തുവിട്ടത്.
‘നിലവില്‍, 2022 ലെ സമ്പൂര്‍ണ്ണ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്‌നിലെ സായുധ സേന ഏറ്റവും ശക്തമായ റഷ്യന്‍ ആക്രമണത്തെയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ അതിനെ ചെറുക്കാന്‍ ശക്തമായ പോരാട്ടമാണ് യുക്രെയ്‌നിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലേയ്ക്ക് റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പൊലീസ് ക്യാമ്പിലാണ് മിസൈല്‍ പതിച്ചത് . ആക്രമണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ കുര്‍സ്‌ക് മേഖലയിലേക്കുള്ള യുക്രെയ്ന്‍ നുഴഞ്ഞുകയറ്റം റഷ്യയും നല്ലതുപോലെ തടുത്തു. ഒക്ടോബറില്‍ കനത്ത കോട്ടകളുള്ള ഖനനം നടക്കുന്ന പട്ടണമായ ഉഗ്ലേദാര്‍ റഷ്യന്‍ സൈനികര്‍ പിടിച്ചടക്കി. യുക്രേനിയന്‍ സേനയെ കുര്‍സ്‌ക് മേഖലയില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണവും റഷ്യ ആരംഭിച്ചു.
Also Read: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും നിരവധി പ്രമുഖ റിപ്പബ്ലിക്കന്‍മാരും യുക്രെയ്‌ന് നല്‍കിവരുന്ന സൈനിക സഹായത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയതോടെ തുടര്‍ന്നും സഹായങ്ങള്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ യുക്രെയ്‌ന് ഇപ്പോള്‍ സംശയുണ്ട്.
അതേസമയം, റഷ്യയില്‍ വിന്യസിച്ചിരിക്കുന്ന ഉത്തരകൊറിയന്‍ സൈന്യം യുദ്ധക്കളത്തില്‍ എത്തുന്നതിന് മുമ്പ് ‘നിരീക്ഷണം’ നിര്‍ത്തി നടപടികള്‍ കൈക്കൊള്ളണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോലോഡിമര്‍ സെലെന്‍സ്‌കി സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചു. ഉത്തരകൊറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകളില്‍ യുക്രേനിയന്‍ ആക്രമണം നടത്താനുള്ള സാധ്യത സെലെന്‍സ്‌കി ഉയര്‍ത്തിക്കാട്ടുകയും അവരുടെ സ്ഥാനം തങ്ങള്‍ക്ക് അറിയാമെന്നും പറഞ്ഞു. എന്നാല്‍ പാശ്ചാത്യ നിര്‍മിത ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികളുടെ അനുമതിയില്ലാതെ യുക്രെയ്‌നിന് അത് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
ഏകദേശം 8,000 ഉത്തര കൊറിയന്‍ സൈനികര്‍ ഇപ്പോള്‍ യുക്രെയ്‌നിന്റെ അതിര്‍ത്തിക്കടുത്തുള്ള റഷ്യയുടെ കുര്‍സ്‌ക് മേഖലയില്‍ ഉണ്ടെന്നും വരും ദിവസങ്ങളില്‍ യുക്രേനിയന്‍ സൈനികര്‍ക്കെതിരായ പോരാട്ടത്തില്‍ ക്രെംലിന്‍ സഹായിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ബൈഡന്‍ ഭരണകൂടം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റഷ്യന്‍ ഗിയറും ആയുധങ്ങളും സജ്ജീകരിച്ച 7,000-ലധികം ഉത്തരകൊറിയക്കാരെ യുക്രെയ്നിനടുത്തുള്ള പ്രദേശങ്ങളിലേക്ക് കടത്തിയതായി ശനിയാഴ്ച യുക്രെയ്നിന്റെ മിലിട്ടറി ഇന്റലിജന്‍സ് അറിയിച്ചു. റഷ്യയുടെ കിഴക്കന്‍ ഭാഗങ്ങളിലെ 5 ലങ്ങളില്‍ ഉത്തര കൊറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.
Also Read : ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
2022 ഫെബ്രുവരി 24ന്, റഷ്യക്ക് രാജ്യം പിടിച്ചടക്കാന്‍ പദ്ധതിയില്ലെന്ന് പറഞ്ഞുകൊണ്ട് യുക്രെയ്നെ ‘സൈനികവല്‍ക്കരിക്കാന്‍ പുടിന്‍ ‘ പ്രത്യേക സൈനിക നടപടി ‘ പ്രഖ്യാപിക്കുകയായിരുന്നു . തുടര്‍ന്നുണ്ടായ റഷ്യന്‍ അധിനിവേശം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, സെലെന്‍സ്‌കി 2025 ഓടെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ അടുത്ത വര്‍ഷവും പിന്തുണ വേണം. ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ആധുനിക ആയുധങ്ങള്‍ ജര്‍മനിയില്‍ നിന്ന് വേണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.
റഷ്യയെ അടക്കിനിര്‍ത്താന്‍, റഷ്യയുടെ ആയുധ ഡിപ്പോകളിലും എയര്‍ഫീല്‍ഡുകളിലും സൈനിക താവളങ്ങളിലും ആക്രമണം നടത്താന്‍ പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി ആവശ്യമാണെന്ന് യുക്രേനിയന്‍ നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ ഇതിന് യുഎസിലെ സൈനിക ഉദ്യോഗസ്ഥര്‍ യുക്രെയിന് നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. യുഎസ് പ്രതിരോധ മിസൈലുകളുടെ എണ്ണം പരിമിതമാണെന്നും റഷ്യയിലേക്ക് യുക്രെയ്ന്‍ ഇതിനകം തന്നെ സ്വന്തം ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും വാദിച്ചു.
Also Read: ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു
യുക്രെയിന് ആയുധം നല്‍കിയ അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുടെ ആയുധകലവറയും ശൂന്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇക്കാര്യവും ട്രംപ് തന്നെയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ യുക്രെയിനെ സഹായിക്കുന്നത് അമേരിക്കയ്ക്കും വലിയ ബാധ്യതയായിരിക്കുകയാണ്. മാത്രമല്ല, ഇറാന്‍ – ഇസ്രയേലിനെ ആക്രമിച്ചാല്‍ അവിടെയും പ്രതിരോധത്തിലായി പോകുക അമേരിക്കയാണ്.
യുഎസ്, നാറ്റോ രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ റഷ്യയുമായി യുദ്ധം ചെയ്യുമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനിടെ യുക്രെയിനുമായി ഒരു സന്ധിക്കും ഇല്ലെന്ന് പ്രഖ്യാപിച്ച റഷ്യ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അറിയിച്ചിരുന്നു. യുക്രെയിനില്‍ നിന്നും അവര്‍ക്ക് ആവശ്യമായ സ്ഥലങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് ചര്‍ച്ചയ്ക്ക് റഷ്യ സമ്മതം മൂളിയിരിക്കുന്നത്. യുക്രെയിന്‍ പിടിച്ചെടുക്കുക എന്നത് റഷ്യയുടെ ലക്ഷ്യമല്ലാത്തതിനാല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവശംവച്ചുള്ള ഒരു ചര്‍ച്ചയ്ക്കാകും അവര്‍ സന്നദ്ധരാകുക.
Also Read: അമേരിക്കയുടെ ആയുധ കലവറ മാത്രമല്ല, സാമ്പത്തിക അടിത്തറയും തകരുന്നു, നേരിടുന്നത് വൻ വെല്ലുവിളി
അതേസമയം, നാറ്റോയില്‍ അംഗമാകില്ലെന്ന പ്രഖ്യാപനം യുക്രെയിന്‍ നടത്തിയാല്‍ റഷ്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായേക്കും. പഴയ സോവിയറ്റ് യൂണിയനില്‍ നിന്നും വേര്‍പെട്ടുപോയ ചെറിയ രാജ്യങ്ങളെ അമേരിക്കന്‍ സൈനിക ചേരിയായ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്തി റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം അമേരിക്ക സൃഷ്ടിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചിരുന്നത്.
ഇനിയും യുദ്ധം നീണ്ടുപോയാല്‍ പ്രശ്‌നങ്ങള്‍ ബാധിക്കുക ചെറിയ രാജ്യമായ യുക്രെയ്‌നെ തന്നെയാണ്. റഷ്യയും-യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്.